ഹിന്ദുവിന്‍റെ 16 കര്‍മ്മങ്ങള്‍

ഹിന്ദുവിന്‍റെ 16 കര്‍മ്മങ്ങള്‍

വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍.

മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍.

ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, "...നിന്‍റെ പതിനാറടിയന്തിരം കൂടും..." എന്നൊക്കെ? ആ പതിനാറിനും ആചാര്യന്മാര്‍ കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്.

വയറ്റില്‍ വളര്‍ന്നുതുടങ്ങുന്നകാലം മുതല്‍ 16 കര്‍മ്മങ്ങള്‍ " *പൂര്‍വഷോഡശ സംസ്ക്കാരങ്ങള്‍*" എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:

1) ഗര്‍ഭാധാനം അഥവാ സേകം അഥവാ രാത്രിമുഹൂര്‍ത്തം അഥവാ ശാന്തിമുഹൂര്‍ത്തം 
2) പുംസവനം 
3) സീമന്തം
4) ജാതകര്‍മ്മം
5) നാമകരണം
6) ഉപനിഷ്ക്രാമണം അഥവാ വാതില്‍പ്പുറപ്പാട്
7) അന്നപ്രാശം അഥവാ ചോറൂണ്
8) ചൗളം അഥവാ ചൂഡാകര്‍മ്മം അഥവാ ക്ഷൗരം 
9) ഉപനയനം അഥവാ വ്രതബന്ധം
10) ഹോതാരവ്രതം
11) ഉപനിഷദവ്രതം
12) ശുക്രിയം 
13) ഗോദാനവ്രതം
14) സമാവര്‍ത്തനം 
15) വിവാഹം
16) അഗ്ന്യാധാനം.

ഇതില്‍ വേദങ്ങളും ഉപനിഷത്തുകളും ജ്യോതിഷം ഉള്‍പ്പെടുന്ന വേദാംഗങ്ങള്‍ പഠിച്ചുതുടങ്ങണമെന്ന് പറയുന്നത് പത്താംഭാഗത്തിലാണ്.

വേദാംഗങ്ങള്‍ എന്നാല്‍ വേദങ്ങളുടെ ബോധനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്ന് സാരം. ഇതില്‍ ജ്യോതിഷമാണ്‌ ആദ്യമുള്ളത്.

"ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ"

വേദാംഗങ്ങള്‍ എന്നാല്‍ ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നീ 6 പാഠഭാഗങ്ങള്‍. 
----------------

മരിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളാല്‍ ചെയ്യപ്പെടേണ്ട 16 കര്‍മ്മങ്ങള്‍ " *അപരഷോഡശ സംസ്ക്കാരങ്ങള്‍* " എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:

1) മന്ത്രസംസ്ക്കാരം 
2) ഉദകക്രിയ 
3 മുതല്‍ 12 വരെയുള്ള 10 ദിവസത്തെ 'ദശാഹം'
13) അസ്ഥിസഞ്ചയനം 
14) ഏകാദശപിണ്ഡം 
15) സപിണ്ഡി
16) വാര്‍ഷികശ്രാദ്ധം.


കടപ്പാട്

Post a Comment

0 Comments