സൂര്യന്‌ ജലം അര്‍പ്പിക്കുന്നതെന്തിന്‌ ?

സൂര്യന്‌ ജലം അര്‍പ്പിക്കുന്നതെന്തിന്‌ ?

രാവിലെ ഉണര്‍ന്ന്‌ കുളിച്ച്‌ ശുദ്ധമായി സൂര്യദേവന്‌ ജലം അര്‍പ്പിക്കണമെന്ന്‌ കുട്ടിക്കാലം മുതല്‍ നമ്മുടെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്‍മാരും നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ വിശ്വാസങ്ങളും ആചാരങ്ങളും സൂര്യദേവന്‌ ജലം അര്‍പ്പിക്കുന്നതിനെ പിന്തുണയ്‌ക്കുന്നവയാണ്‌. അല്ലെങ്കില്‍ ഇതും മറ്റൊരു ഐതീഹ്യത്തിന്റെ ഭാഗമാണ്‌.

സൂര്യന്‌ ജലം അര്‍പ്പിക്കുന്നത്‌ സംബന്ധിച്ച്‌ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്‌. പലരും ഇതിന്‌ ശാസ്‌ത്രീയമായ വിശദീകരണങ്ങളും ലഭ്യമാക്കുന്നുണ്ട്‌. സാധാരണയായി ചെറിയ ചെമ്പ്‌ പാത്രമായ ലോട്ടയാണ്‌ ജലം നല്‍കുന്നതിനായി ഉപയോഗിക്കുന്നത്‌. സൂര്യന്‌ നേരെ ഇരുകൈകളും ഉയര്‍ത്തി വെള്ളം ഒഴിക്കുമ്പോള്‍ ലോട്ടയില്‍ നിന്നും വെള്ളത്തിന്റെ നേര്‍ത്ത ഒഴുക്ക്‌ ഉണ്ടാകും. എന്നാല്‍ സൂര്യ രശ്‌മികള്‍ ശക്തമായതിനാല്‍ സൂര്യനെ നമുക്ക്‌ കാണാന്‍ കഴിയില്ല.

നമ്മുടെ പിതാന്‍മഹന്‍മാര്‍ ഉദയസമയത്ത്‌ വിസ്‌തൃതമായ വക്കുകളുള്ള പാത്രത്തില്‍ നിന്നാണ്‌ സൂര്യദേവന്‌ ജലം അര്‍പ്പിച്ചിരുന്നത്‌. സൂര്യദേവന്‌ നേരെ കൈകള്‍ ഉര്‍ത്തി വെള്ളം ഒഴിക്കുമ്പോള്‍ ഒഴുകുന്ന വെള്ളത്തിന്റെ വിശാലമായ പാളി കണ്ണുകള്‍ക്ക്‌ മുമ്പില്‍ ഉണ്ടാവുകയും അതിലൂടെ നമ്മുടെ പിതാമഹന്‍മാര്‍ (സന്യാസികളും ഋഷിവര്യന്‍മാരും) സൂര്യദേവനെ കാണുകയും ചെയ്‌തിരുന്നു. പ്രഭാതത്തില്‍ ഒഴുകുന്ന വെള്ളത്തിലൂടെ കടന്നു വരുന്ന സൂര്യ രശ്‌മികള്‍ കണ്ണുകള്‍ക്ക്‌ മികച്ചതാണന്നു മാത്രമല്ല ശരീരത്തിനും ആത്മാവിനും ഒന്നാകെ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

മനുഷ്യശരീരം വിവിധ ഊര്‍ജങ്ങളുടെ കേന്ദ്രമായതിനാല്‍ പ്രഭാതത്തിലെ സൂര്യ കിരണങ്ങള്‍ മനുഷ്യശരീരത്തിന്‌ മികച്ചതാണന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. വായു, ജലം, ഭൂമി, അഗ്നി (ഊര്‍ജം), ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌ മനുഷ്യ ശരീരം. അതിനാല്‍ ശരീരത്തിനുണ്ടാകുന്ന എന്ത്‌ തകരാറുകളും ഈ അഞ്ച്‌ കാര്യങ്ങളാല്‍ ഭേദമാക്കാന്‍ കഴിയും, സൂര്യ കിരണങ്ങള്‍ ഇതില്‍ ഒന്നാണ്‌. സൂര്യകിരണത്താല്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയും. ഹൃദയം, നേത്ര രോഗങ്ങള്‍, മഞ്ഞപ്പിത്തം, കുഷ്‌ഠം, മനോദൗര്യബല്യം എന്നിവയ്‌ക്കെല്ലാം സൂര്യ പ്രകാശത്താല്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.

ഋഗ്വേദം പറയുന്നു, ഉറക്കത്തില്‍ നിന്നും എല്ലാവരെയും ഉണര്‍ത്തുന്നത്‌ സൂര്യനാണ്‌. സൂര്യന്‍ കാരണമാണ്‌ എല്ലാവരും ജോലി ചെയ്യുന്നതും സജീവമായിരിക്കുന്നതും. സൃഷ്ടിയുടെ എല്ലാ ജീവജാലങ്ങളും സൂര്യനെ ആശ്രയിക്കുന്നു. ഭൗതികവും മാനസികവും ആത്മീയവുമായ ദൗര്‍ബല്യങ്ങള്‍ നീക്കം ചെയ്‌ത്‌ ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാന്‍ സൂര്യന്‍ സഹായിക്കുന്നു. സൂര്യന്റെ ഏഴ്‌ നിറങ്ങള്‍ വളരെ മികച്ചതും ആരോഗ്യത്തിന്‌ വളരെ പ്രധാനപ്പെട്ടതുമാണ്‌. അതിരാവിലെ കുളിച്ച്‌ സൂര്യദേവനോട്‌ പ്രര്‍ത്ഥിക്കുന്നവര്‍ക്കും സൂര്യസ്‌നാനം ചെയ്യുന്നവര്‍ക്കും ശരീരത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കാന്‍ അനുവദിക്കുന്നവര്‍ക്കും ശരീരത്തെ ബാധിക്കുന്ന പലതരം അസുഖങ്ങളില്‍ നിന്നും മുക്തരാകാന്‍ കഴിയും കൂടാതെ ബുദ്ധിശക്തിയും വര്‍ദ്ധിക്കും.

Post a Comment

0 Comments