വിശ്വാസം

1. കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്ന വിശ്വാസം ശരിയാണോ?


കാക്ക കരഞ്ഞാൽ വിരുന്നു വരുമെന്ന ചൊല്ല് വിരുന്നു കഴിഞ്ഞാൽ  കാക്ക കരയുന്ന ചൊല്ലിന്റെ രൂപഭേദം മാത്രമാണ് . സദ്യകൾക്കും മറ്റും ഒരുക്കുന്ന വിഭങ്ങളുടെ ളുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ  കാക്കകൾ എത്തുന്നത് പതിവാണ്. ഇതിൽ
നിന്നുമാണ് വിരുന്നു  കഴിഞ്ഞാൽ കാക്ക കരയുന്ന ചൊല്ല് രൂപം  പ്രാപിച്ചത്.

 2. കടുക് നിലത്തുവീണു ചിതറിയാൽ ആ വീട്ടിൽ കലഹമുണ്ടാകുന്ന
വിശ്വാസം ശരിയാണോ?



കടുക് നിലത്തു വീണ് ചിതറിയാൽ ആ വീട്ടിൽ കലഹണ്ടാകുന്ന വിശ്വാസം യുക്തി പൂർവ്വം ചിന്തിച്ചാൽ ശരിയാണ്. വളരെ ശ്രദ്ധാപൂർവ്വമാണ് പണ്ട് കടുക് കൈമാററം ചെയ്തിരുന്നത്. തന്റെ കൈയിൽ നിന്ന്  നിലത്തു പോകാതിരിക്കാൻ കൊടുക്കുന്ന ആളും വാങ്ങുന്നവരുടെ കൈയിൽ ' നിന്നും  നിലത്തു വീഴാതിരിക്കാൻ അയാളും  പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ ചെറിയ വസ്തുവായ കടുക് തറയിൽ പോയാൽ വീണ്ടും ശേഖരിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. അങ്ങനെ കടുക് നഷ്ടപ്പെടുത്തുന്ന വ്യക്തിയെ വീട്ടുകാർ ശാസിക്കുന്നത് സ്വാഭാവികമാണ്. അതിനാലാണ് കടുക് നിലത്തുവീണാൽ കലഹമുണ്ടാകുമെന്ന് പറയുന്നത്.


3. ശാപം ഫലിക്കുമോ?


ഒരു വ്യക്തി തെറ്റുചെയ്താൽ അയാളുടെ മുഖത്തുനോക്കി ആരെങ്കിലും ശാപവചനങ്ങൾ പറയുമ്പോൾ, പ്രസ്തുത വ്യക്തി മനസ്സിന് ഉറപ്പില്ലാത്തവനാണെങ്കിൽ ആ ശാപവാക്കുകൾ അയാളുടെ മനസ്സിൽ ആഘാതമേൽപ്പിക്കുമെന്ന് മനഃശാസ്ത്ര ജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ക്രമേണ മനസ്സിൽ കിടന്ന്, തെറ്റു ചെയ്ത കുററബോധം വളർന്ന് നേരിയ തോതിലുള്ള മാനസികവിഭ്രാന്തിയിലേയ്ക്കും അതുവഴി ശാരീരികാസ്വാസ്ഥ്യ ങ്ങളിലേയ്ക്കും കൊണ്ടെത്തിക്കുകതന്നെ ചെയ്യും.


4. മനഃശാന്തിയും ശാരീരികരോഗ്യവും തമ്മിലുള്ള ബന്ധമെന്ത് ?

മനുഷ്യരെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണം ശാന്തിയില്ലാത്തതാണെന്നാണ് കണ്ടു പിടിച്ചിരിക്കുന്നത്. മനശ്ശാന്തി നഷ്ടപ്പെട്ട് മനസ്സംഘർഷം കൂടിവരുന്നതുകൊണ്ട് പിടിപെടുന്ന ഒരു രോഗമായ അൾസറി നെപ്പററി ആധുനിക വൈദ്യശാസ്ത്രം പ്രതിപാദിക്കുന്നുണ്ട്. ടെൻഷൻ കൂടിവരുമ്പോൾ ശരീരത്തിൽ ഹൈഡാക്ലോറിക് ആസിഡിന്റെ ഉല്പാദനവും വർദ്ധിക്കുന്നു. ഇതാകട്ടെ ചെറുകുടലിലെ മ്യൂക്കസ് കവചത്തെ ഭേദിച്ച് കുടലിന്റെ പേശികളിൽ ഉഗ്രവൃണങ്ങളുണ്ടാക്കുകയാണ് പതിവ്. വൃണങ്ങൾ വളർന്നുവളർന്ന് അൾസറായും ചിലപ്പോൾ അത് ക്യാൻസർ തന്നെയായും മാറുന്നുണ്ട്.


 5. ബ്രഹ്മമുഹൂർത്തത്തിലുണർന്ന് പഠിക്കണമെന്ന് പറയുന്നത്
എന്തുകൊണ്ട് ?


സൂര്യോദയത്തിന് നാൽപ്പത്തിയെട്ട് മിനിട്ടു മുമ്പാണ് ബ്രഹ്മമുഹൂർത്തം ആരംഭിക്കുന്നത്. ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ മുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ
ധർമപത്നിയായ സരസ്വതീദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ സരസ്വതിയാമം എന്നു വിളിക്കുന്നത്. എന്നാൽ  വെളുപ്പാൻകാലം എണീറ് പഠിച്ചാൽ അത് ഒരിക്കലും മനസ്സിൽ നിന്ന് മറന്നുപോകില്ലെന്ന കുട്ടികളിലെ പാനവൈകല്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാഖ കണ്ടുപിടിച്ചതായി അടുത്തകാലത്ത് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ശിരസിന്റെ ഇടതു വശത്ത് സ്ഥിതിചെയ്യുന്ന വിദ്യാഗ്രന്ഥി പ്രവർത്തിക്കുമ്പോൾ വിദ്യയെ ഉപാസിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ. കൂടാതെ രാവിലെ കത്തിച്ചു വയ്ക്കുന്ന നിലവിളക്കിന്റെ ഊർജ്ജമാകട്ടെ വിദ്യയുടെ പ്രവർത്തനത്തെ ഊർജ്ജിതപ്പെടുത്തും. ഇതൊക്കെയാണ് ബ്രഹ്മമുഹൂർത്തത്തിൽ എണീററ് വിളക്കു കൊളുത്തിവച്ച് വിദ്യ അഭ്യസിക്കുന്നതിന്റെ ഗുണങ്ങൾ.



6.  പട്ടിണി ആയുസ്സ് വർദ്ധിപ്പിക്കുന്നതെങ്ങനെ?

 ഭക്ഷണം കുറയുമ്പോൾ ശരീരം ഊർജ്ജാപഭോഗം കുറയ്ക്കുകയും പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും കോശങ്ങളുടെയും കലകളുടെയും തേയ്മാനം കുറയുകയും ചെയ്യുന്നു. അങ്ങനെ വാർദ്ധക്യത്തിന് അവധി ലഭിക്കുകയാണ്. നമ്മുടെ ആഹാരത്തിലെ കലോറിമൂല്യം കുറച്ച്, ജീവിതകാലം നീട്ടാൻ കഴിയുമെന്ന് നാഷണൽ ഇൻസ്റിററ്റ്യൂട്ട് ഓഫ് ഏജിംഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
.

7. പ്രഭാതത്തിൽ കഞ്ഞിയും നെയ്യും സേവിച്ചാലുള്ള ഗുണമെന്ത് ?

കഞ്ഞിയിലൂടെ ലഭിച്ചിരുന്ന സുലഭമായ വെള്ളം നമ്മുടെ രക്തത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശത്തെയും മാലിന്യങ്ങളെയും പൂർണ്ണമായും പുറ ത്താക്കാൻ സഹായിക്കും. മാത്രമല്ല, കഞ്ഞിയിൽ നിന്നും ലഭ്യമാകുന്ന വിററാമിനുകൾ ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും. നെയ്യിൽ നിന്നും, ഫോസ്ഫറസും കൊഴുപ്പും ലഭിക്കു മ്പോൾ പയറിൽ നിന്നും മാംസ്യവും, ഇലക്കറി കളിൽ നിന്നും വിററാമിനുകളും കിട്ടും. കഞ്ഞിയിലെ ചോറിൽ നിന്നും ലഭിക്കുന്ന അന്നജവും ശരീരത്തിനാവശ്യമാണ്.



8. ആവശ്യത്തിലധികം ഭക്ഷണം കഴിച്ചാൽ ഉറങ്ങിപ്പോകുമോ?


സുഖഭക്ഷണം നൽകി വയറു വീർപ്പിച്ച് ഉറക്കിക്കിടത്തുന്ന അതിഥിയുടെ ഭാണ്ഡം  പരിശോധിക്കുന്ന ത്രന്തം പണ്ടുകാലത്ത് വഴിയോര സതങ്ങളിൽ നിലവിലിരുന്നു. കൂടാത ആഹാരം കഴിക്കുമ്പോൾ വയറിലേയും ദഹനവ്യൂഹത്തിലേയും രക്തചംക്രമണം വർദ്ധിക്കും. ഭക്ഷണത്തിലെ പോഷകാംശം വലിച്ചെടുക്കുന്നതിനാണ് ഈ വർദ്ധന. മററ് ശരീരഭാഗങ്ങളിലേക്ക് പോകുന്ന രക്തത്തിന്റെ അളവിൽ ഇത് കുറവ് വരുത്തും. അതിലൂടെ -- തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹവും കുറയും. ഇതാണ് പെട്ടെന്നുള്ള ഉറക്കത്തിന് കാരണമാകുന്നത്.



9. കൊഴുപ്പ് വലിയ കുഴപ്പക്കാരനാണോ?


 കൊഴുപ്പ് അത്ര കുഴപ്പക്കാരനൊന്നുമല്ല. മറ്റു സംസ്ഥാനക്കാർ കൂടുതലായി ഉപയോഗിക്കു ന്നതുപോലെ വെണ്ണയും നെയ്യുമൊന്നും കേരളീയർ ഉപയോഗിക്കുന്നില്ലെങ്കിലും കൊഴുപ്പ് അധികം ബാധിക്കുന്നുവെന്നൊരു പ്രചാരണം നിലവിലുണ്ട്. ഹൃദ്രോഗികളുടെ എണ്ണവും കേരളത്തിൽ കൂടുതലാണ്. എന്നാൽ ശാരീരിക ചലനങ്ങൾ കുറഞ്ഞാലാണ് ചില അസുഖങ്ങൾക്ക് കാരണമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കൊഴുപ്പ് കഴിച്ചാലും ശാരിരിക ചലനങ്ങൾ വർദ്ധിപ്പിച്ചാൽ പല അസുഖങ്ങൾക്കും പ്രതിവിധിയുണ്ട്. മനുഷ്യന്റെ ജരാനരകൾ അകററാനും തേയ്മാനം സംഭവിക്കുന്ന ശരീരത്തിലെ കോശ ങ്ങളുടെ അസംസ്കൃത വസ്തുവാകാനും കഴിയുന്ന ഉത്തമ പദാർത്ഥമായിട്ടാണ് കൊഴുപ്പിനെ ആയുർവ്വേദവും യൂനാനി ചികിത്സാരീതിയും വിശേഷിപ്പിക്കുന്നത്. ആധുനിക ശാസ്ത്രമാവട്ടെ മുട്ട, മത്സ്യം, മാംസം എന്നിവയ്ക്കു മുന്നിലാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നത്. ഹൃദയത്തിന് ഹാനികരമായ ലിപോപ്രോട്ടീൻ കുറയ്ക്കാനുള്ള നല്ല മാർഗ്ഗം പ്രത്യേകതരം കൊഴുപ്പ് കഴിക്കുകയാണെന്നും അഭിപ്രായമുണ്ട്.



10. ഭക്ഷണം കഴിച്ചയുടനെ കുളിക്കരുത് എന്നു പറയുന്നതെന്തുകൊണ്ട് ?

 ആഹാരം കഴിച്ചയുടനെ കുളിച്ചാൽ പിന്നീട് ആഹാരം കഴിക്കാൻ കിട്ടില്ലെന്നാണ് പഴമക്കാരുടെ വിശ്വാസം. ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല. ദഹനപ്രക്രിയ വേഗത്തിൽ നടക്കുന്നതിന് ചൂട് ആവശ്യമാണ്. ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ എളുപ്പത്തിൽ ദഹി ക്കുന്നതിനുവേണ്ട ചൂട് ശരിരത്തിൽ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാൽ അടുത്ത ആഹാരത്തിന് താമസം നേരിടും. ഇക്കാരണം കൊണ്ടാണ് ഊണ് കഴിഞ്ഞയുടൻ കുളിക്കരുതെന്നും കുളിച്ചാൽ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.


11. ആഹാരം മോഷ്ടിച്ച് കഴിച്ചാൽ എക്കിൾ ഉണ്ടാകുമോ?


കലവറയിൽ നിന്നോ, അടുക്കളയിൽ നിന്നോ ഭക്ഷണം മോഷ്ടിച്ചുകഴിക്കുന്ന കുട്ടികളോട് ആഹാരം മോഷ്ടിച്ചു കഴിച്ചതുകൊണ്ടാണ് എക്കിൾ ഉണ്ടായതെന്ന് മുതിർന്നവർ പറയും. മോഷ്ടിച്ചു കഴിച്ചാൽ എക്കിൾ ഉണ്ടാകും എന്ന് മുതിർന്നവർ നടത്തിയ കണ്ടുപിടിത്തം ശരിയാണ്. സ്വന്തം വീട്ടിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ആഹാരസാധനങ്ങൾ കുട്ടികൾ ധൃതിപിടിച്ചാണല്ലോ കഴിക്കുന്നത്. *ധൃതിപിടിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് എക്കിൾ
ഉണ്ടാകുന്നതെന്ന് ശാസ്ത്രം പറയുന്നു. അപ്പോൾ മോഷ്ടിച്ചുകഴിച്ചതുകൊണ്ടല്ലെങ്കിലും മോഷ്ടിച്ചെടുത്ത ആഹാരപദാർത്ഥം ധൃതിയിൽ കഴിച്ചതുകൊണ്ടാണ് എക്കിൾ ഉണ്ടായത്. ഇതുകൂടാതെ ചുക്കുകാപ്പി കുടിക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ദഹനക്കുറവു ണ്ടാകുമ്പോഴുമൊക്കെ എക്കിൾ അനുഭവപ്പെടാറുണ്ട്. മനുഷ്യശരീരത്തിനകത്തുള്ള ഡയബ്രത്തിലോ അതിലേയ്ക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് എക്കിൾ ഉണ്ടാവുന്നത്. അസ്വസ്ഥത ഉണ്ടാകുമ്പോൾ ഡയഫാ പെട്ടെന്ന് ചുരുങ്ങും. ഈ ചുരുങ്ങൽ തടയുന്നതിനുവേണ്ടി ചെറുനാക്ക് അടയുന്നതാണ് എക്കിളായി അനുഭവപ്പെടുന്നത്.


12. അരി വേവുംമുമ്പ് പായസത്തിന് ശർക്കരയിടരുതെന്ന് പറയുന്നത്
ശരിയാണോ?

അരി വേവും മുമ്പ് പായസത്തിന് ശർക്കരയിടരുതെന്ന് പറയുന്നത് ശരിയാണ്. അരി നന്നായി വേവണമെങ്കിൽ തിളച്ചവെള്ളം അരിയുടെ കോശങ്ങളിൽ പ്രവേശിക്കേണ്ടതുണ്ട്. തിളച്ച് വെള്ളത്തിന്റെ സാന്നിദ്ധ്യത്തിൽ ചില രാസപരിണാമങ്ങളും അരിയിൽ സംഭവിക്കുന്നുണ്ട്.
ഇതുകൊണ്ടാണ് അരി വികസിക്കുന്നതും മൃദുവാകുന്നതും. അരിപ്പായസം ഉണ്ടാക്കുമ്പോൾ അരി വേവു ന്നതിനുമുമ്പ് ശർക്കരയിട്ടാൽ വെള്ളത്തിൽ അലിഞ്ഞു ണ്ടാകുന്ന ശർക്കര ലായനി അരിക്കുചുററും പററിപ്പി ടിക്കും. ശർക്കരക്കാകട്ടെ അരിയുടെ കോശദാവ കങ്ങളേക്കാൾ കൂടുതൽ ഘനത്വം കാണാം. തന്മൂലം തിളച്ച വെള്ളം അരിക്കുള്ളിൽ പ്രവേശിക്കുന്നത് തടയ പ്പെടുന്നു. മാത്രമല്ല കോശദ്രാവകങ്ങൾ പുറത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. ഇതുമൂലം അരിമണിയുടെ വലിപ്പം ചുരുങ്ങും. തിളച്ചവെള്ളം കോശങ്ങൾക്കുള്ളിൽ കടക്കാത്തതുകാരണം അരി ശരിയായ വിധത്തിൽ വേവാനുള്ള സാധ്യതയും കുറയും.



13. എച്ചിൽപാത്രങ്ങൾ കഴുകാതെ കിടക്കരുതെന്ന് പറയുന്നത്
എന്തുകൊണ്ട്?

ആരോഗ്യപരമായി പരിശോധിച്ചാൽ എച്ചിൽപാത്രങ്ങൾ കഴുകാതെ കിടക്കുന്നത് ദോഷകരമാണ്. പാത്രങ്ങളിൽ പററിയിരിക്കുന്ന എച്ചിൽ ഭക്ഷിക്കുന്നതിനായി എത്തുന്ന ഈച്ചകളും കൊതുകുകളുമൊക്കെ രോഗാണുവാഹകരാണെന്നത് ഒരു സത്യമാണ്. അവരിൽ നിന്നും രോഗാണുക്കൾ കിടന്നുറങ്ങുന്നവരിൽ പ്രവേശിക്കാൻ എളുപ്പവുമാണ്. അതുകൊണ്ടാണ് എച്ചിൽപാത്രങ്ങൾ കഴുകാതെ കിടക്കരുതെന്ന് പഴമക്കാർ നിർദ്ദേ ശിച്ചിരുന്നത്.



14. മണിനാദം ഓങ്കാരധ്വനിയാണോ?

മണിനാദത്തെപ്പറ്റി  പാനം നടത്തിയവർ
കണ്ടുപിടിച്ചത് അത് ഓംകാരധ്വനിയാനാണ് താഴ്ന്നു ഒരു പ്രത്യേക ബിന്ദുവിൽ ഉയരുന്ന ഓം എന്ന പ്രണവമന്ത്രത്തിനു ,  മനസ്സിനെ  ഉത്തേജിപ്പിക്കാനുള്ള  കഴിവു
ണ്ടന്നാണ് മണിനാദത്തെപ്പറ്റി  പഠനം നടത്തിയവർ വാദിക്കു നത്, ഭക്തരെ അനുഭൂതിയിലേയ്ക്ക് നയിക്കാനുള്ള കഴിവ് മണിനാദത്തിനുണ്ടെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്.



15. പുജയക്കെടുക്കാത്ത പൂവ് എന്ന് താഴമ്പുവിനെ പറയുന്നത് എന്തുകൊണ്ട്?

 കള്ളസ്സാക്ഷി പറഞ്ഞതിനാലാണ് താഴമ്പുവിനെ പൂജയ്ക്കെടുക്കാത്തതെന്ന് പുരാണകഥകളിൽ പറയുന്നുണ്ട്. എന്നാൽ താഴമ്പുവിനെ പൂജയ്ക്കെടുക്കാത്തതിന് ശാസ്ത്രിയമായ ഒരു വശമുണ്ട്. താഴമ്പൂവിനെ വിശദമായി പരിശോധിച്ചതിൽ നിന്ന് മനസ്സിലായത്, അതിൽ വിപരീതോർജ്ജം പ്രവഹിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ശുദ്ധിയും ഭംഗിയും സുഗന്ധവുമുള്ള ഈ പുഷ്പത്തെ പൂജയ്ക്കെടുക്കാത്ത പൂവ് എന്നു പറയുന്നത്.



16. കാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്നത് മോശമായൊരു ശീലമാണെന്ന്
പറയുന്നത് വെറും അന്ധവിശ്വാസമാണോ?

കാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്നത് ദോഷങ്ങൾ വരുത്തിവയ്ക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇത് ഒരു അന്ധവിശ്വാസമല്ലെന്നാണ് ആധുനിക മനഃശാസ്ത്രം പറയുന്നത്. മററു ജോലികളിൽ വ്യാപൃതരായിരിക്കുന്നതിനിടയിലും ഇങ്ങനെ കാലുകൾ ചലിപ്പിച്ചു. കൊണ്ടിരിക്കുന്നവരെ മനസ്‌ചാഞ്ചല്യം ഉള്ളവരായിട്ടാണ് മനഃശാസ്ത്രം നിർവ്വചിക്കുന്നത്.

17. ഏതു വശത്തുള്ള വാതിലാണ് നിലവിളക്കു കൊളുത്തുമ്പോൾ
അടച്ചിടേണ്ടത്.  എന്തുകൊണ്ട് ?

നിലവിളക്കു കൊളുത്തുമ്പോൾ വടക്കുവശത്തെ വാതിലാണ് അടച്ചിടേണ്ടത്. സൂര്യോദ യത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്കു കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂർത്ത ത്തിലും വൈകിട്ട് ഗോധൂളി മുഹൂർത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോ ദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂർത്തം. സൂര്യാസ്തമയം മുതലുള്ള 48 മിനിട്ടാണ് ഗോധൂളി മുഹൂർത്തം. രാവിലെ വിളക്കു കത്തിക്കുന്നത് വിദ്യയ്ക്ക് വേണ്ടിയും വൈകിട്ട്  ജ്വലിപ്പിക്കുന്നത് ഐശ്വര്യത്തിന് വേണ്ടിയുമാണെന്നാണ് വിശ്വാസം. ബ്രഹ്മമുഹൂർത്തം
തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവർത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇത് ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്.

ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിലേയ്ക്കാണ് കാന്തിക ശക്തി പ്രവഹിക്കുന്നത്. അതിനാൽ നിലവിളക്കു കൊളുത്തുന്ന സമയം വടക്കേ വാതിൽ തുറന്നിട്ടിരുന്നാൽ ഈ കാന്തിക പ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയുടെ ശക്തിയും പുറത്തുപോകാൻ ഇടയുണ്ട്. കൂടാതെ വടക്കേ വാതിലിൽക്കുടി വിഷാണുക്കൾ അകത്ത് കയറുന്നത് തടയാനാകും. വിളക്കും കത്തിക്കുന്ന എള്ളണ്ണയും ചൂടായിക്കഴിഞ്ഞാൽ ഉയരുന്ന പ്രാണോർജ്ജമാകട്ടെ അണുബാധ തടയുകയും ചെയ്യും. ഈ പ്രാണോർജ്ജത്തെ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കാന്തികപ്രവാഹം പുറത്തുകൊണ്ടുപോകാതിരിക്കാൻ വടക്കേ വാതിൽ അടയ്ക്കണം .


18. സൂര്യൻ ഉദിക്കുമ്പോൾ താമര വിടരുകയും അസ്തമിക്കുമ്പോൾ താമര
കൂമ്പുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ചില പ്രത്യേക ഉത്തേജനങ്ങൾക്ക് വിധേയമാകുമ്പോൾ താമരയിലെ കോശങ്ങൾക മാറ്റങ്ങൾ സംഭവിക്കുന്നു. ഇത്തരം മാററങ്ങൾ താമരയിൽ മാത്രമല്ല മറ്റു  പല ചെടികളിലും ദൃശ്യമാണെങ്കിലും നാം അതൊന്നും ശ്രദ്ധിക്കുന്നില്ല. ഉദയത്തിനും അസ്തമയത്തിനും
അനുസ്യതമായി താമരയിൽ ബാഹ്യമായി നടക്കുന്ന ഇത്തരം മാററങ്ങളെ നിദ്രാചലനം  എന്നാണ് ശാസ്ത്രം വിളിച്ചുവരുന്നത്. പ്രഭാതത്തിൽ സൂര്യപ്രകാശം പതിക്കുമ്പോഴാണ് താമര വിടരുന്നത്. എന്നുവച്ചാൽ താമരയെ ഉത്തേജിപ്പിക്കുന്നത് സൂര്യപ്രകാശമാണ്. സൂര്യ പ്രകാശം പ്രഭാതത്തിൽ താമരപ്പൂമൊട്ടിൽ പതിക്കുമ്പോൾ താമരപ്പൂവിതളിന്റെ അകത്തെ കോശപാളികൾ വികസിക്കുന്നു. ഇതിന്റെ ഫലമായി പൂവിതളിന്റെ വക്രത വർദ്ധിക്കുകയും പൂവ് വിരിയുകയുമാണ് ചെയ്യുന്നത്. സായാഹ്നമാകുമ്പോഴേയ്ക്കും താമരപ്പൂവിന്റെ കോശപാളികൾ എതിർദിശയിലാണ് വികസിക്കുന്നത്. കാരണം ഈ വികാസത്തിൽ ചുറ്റുമുള്ള കോശങ്ങളിൽ നിന്നും ജലം ആഗിരണം ചെയ്യുന്നു. തത്ഫലമായി വക്രത കൂടുന്നുണ്ടെങ്കിലും പൂവ് കൂമ്പുകയാണ് ചെയ്യുന്നത്.



 19. തുളസിയിറുത്ത് ചെവിക്കു പുറകിൽ വയ്ക്കുന്നതെന്തിന് ?

മനുഷ്യശരീരത്തിലെ ഏററവും കൂടുതൽ ആഗിരണ ശക്തിയുള്ള സ്ഥലം ചെവിക്കു പുറകിലാണെന്ന് ഈ യിടെ കണ്ടുപിടിക്കപ്പെട്ടു. തുളസി നല്ല ഔഷധഗുണമുള്ള സസ്യമാണ്. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തിൽ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയിൽ തുളസി ചൂടാൻ പഴമക്കാർ നിർദ്ദേശിക്കുന്നതും. പഴയ ഭവനങ്ങളിലെല്ലാം തുളസിത്തറ കെട്ടി തുളസിച്ചെടിയെ സംരക്ഷിച്ചുപോ ന്നിരുന്നതായി കാണാം. സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാൻ പാടില്ലെന്നും വിധിയുണ്ട്. പൂജയ്ക്കല്ലാതെ തുളസി പ്പൂവിറുക്കാനും അനുവാദമില്ല.


20. നീർക്കോലി അത്താഴം
അത്താഴം മുടക്കുമെന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?

നീർക്കോലിസാധാരണ ആരെയും   കടിക്കുന്ന പതിവില്ല. യാദൃശ്ചികമായോ അബദ്ധത്തിലോ അങ്ങനെ  സംഭവിച്ചാൽ ഒരു രാത്രി അത്താഴ പട്ടിണി കിടണമെന്നാണമെന്നാണ് വൈദ്യവിധി. മറ്റുള്ള പാമ്പു കടിച്ചാലും   ആഹാരം വർജിക്കാറുണ്ട്. അങ്ങനെയെങ്കിൽ വിഷമില്ലാത്ത നീർക്കോലി കടിച്ചാൽ പോലും
അത്താഴം മുടക്കാൻ കഴിയുമെന്നർത്ഥം.   നിസ്സാര  ന്മാർക്കായാൽ പോലും നമ്മുടെ സ്വാര്യജീവിതത്തിൽ തടസങ്ങൾ  ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇതിന്റെ സാരം.


21. ഒൗഷധകഞ്ഞി സേവിക്കുന്നത് എന്തിനാണ്?

പണ്ടുകാലം മുതൽ തന്നെ കർക്കിടക മാസത്തിൽ ഒൗഷധകഞ്ഞി തയ്യാറാക്കി കുടിക്കുന്ന ഒരു പതിവുണ്ട്. അതിമധുരം, ജീരകം, ചുവന്ന  ഉളളി, ത്രികടുക്, തിപ്പലിമൂലം, കുന്നിവേര് , ഉഴിഞ്ഞവേര് , ചിററാമുട്ടി, കടലാടി വേര് ഇവ സമം എടുത്ത് ചതച്ച് കിഴി കെട്ടുകയാണ് പതിവ്.
ഈ കിഴി ഇട്ട് പഴനെല്ലരി കഞ്ഞിവെച്ചു  കിഴിപിഴിഞ്ഞശേഷം കഴിക്കും. മർമ്മക്ഷതം  കൊണ്ടുണ്ടായ ചുമ, ശ്വാസംമുട്ടൽ എന്നിവ തടയാൻ ഒൗഷധക്കഞ്ഞിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


22.  ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കാപ്പിക്ക് കഴിയുമോ?

ഓർമശക്തി വർദ്ധിപ്പിക്കാനുള്ള കഴിവ് കാപ്പിക്കുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്രായമായവരിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കാപ്പി പ്രത്യേകിച്ചും സഹായിക്കുന്നു. കാപ്പിയിലടങ്ങിയ കഫീൻ എന്ന രാസവസ്തു അറുപത്തിയഞ്ചിനുമേൽ പ്രായമുള്ളവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കും. പ്രായമുള്ളവരിൽ ഇടവിട്ട് ഓർമ്മശക്തി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. പ്രഭാതത്തിൽ ഉയർന്ന നിലയിലും ഉച്ചയ്ക്ക ശേഷം താഴ്ന്ന നിലയിലുമാണ് ഓർമ്മശക്തി. കഫീന്റെ ഉപയോഗം, ഓർമ്മശക്തിയിലുണ്ടാകുന്ന ഈ വ്യതിയാനത്തെ പ്രതിരോധിക്കും. തലച്ചോറിലെ കോശങ്ങളെ ക്ഷയിപ്പിച്ച് ഓർമ്മശക്തിയെ താറുമാറാക്കുന്ന അൽഷി മേഴ്സ് രോഗത്തെപ്പോലും ചെറുത്തുനിർത്താൻ കാപ്പി
കുടി സഹായിക്കും.

23. സന്ധ്യയ്ക്ക് ഭക്ഷണം കഴിക്കാമോ?

 സൂര്യാസ്തമയത്തെത്തുടർന്ന് ഇരുട്ട് പരക്കാൻ തുടങ്ങുന്നതിനെയാണ് സായാഹ്നസന്ധ്യ എന്നു പറയുന്നത്. ആധുനികകാലത്തെപ്പോലെ വൈദ്യുതി വിളക്കുകളില്ലാതിരുന്ന പഴയകാലത്ത് നേരിയ വെളിച്ചത്തിലിരുന്ന് ആഹാരം കഴിക്കുമ്പോൾ വിഷാംശങ്ങളും മാലിന്യങ്ങളും വീണ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

സൂര്യസ്തമയം മുതൽ പ്രകൃതിയിൽ കണ്ടുവരുന്ന രാസമാറ്റങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്. കിഴങ്ങുവർഗങ്ങളും പച്ചിലകളും ആഹാരത്തിന്റെ മുഖ്യഭാഗമായിരുന്ന കാലത്തുതന്നെ, സൂര്യാസ്തമയത്തിനു ശേഷം ഇവ പറിച്ചെടുത്തു ഉപയോഗിക്കുന്നത് പൂർണമായും ഗുണകരമല്ല

Post a Comment

0 Comments