ആയില്യവും സര്‍പ്പപൂജയും

ആയില്യവും സര്‍പ്പപൂജയും


കന്നിമാസത്തിലെ ആയില്യം നാളിലാണ് നാഗരാജന്റെ ജനനം എന്നാണ് ഐതീഹ്യം.നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് നാഗ പൂജ.അന്നത്തെ പ്രധാന വഴിപാടു നൂറും പാലുമാണ്.സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവന്പാട്ടും അരങ്ങേറാറുണ്ട്.മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തില്‍ കൊണ്ടാടാറുള്ള ആയില്യം ഉത്സവം അതി വിശേഷമാണ്. വെട്ടിക്കൊട്ടും കന്നിമാസത്തിലെ ആയില്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.

എല്ലാ ക്ഷേത്രങ്ങളിലും നാഗരാജാവിനു പ്രത്യേക പൂജകളും, സർപ്പബലിയും പ്രത്യേക വഴിപാടുകളും ഉണ്ടാവും.. ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.

കന്നിമാസത്തിലെ ആയില്യം സര്‍പ്പാരാധനയ്ക്ക് വിശേഷ ദിവസമാണ്. നൂറും പാലും, പാല്‍പായസ നിവേദ്യം, സര്‍പ്പബലി തുടങ്ങിയവയാണ് ഈ ദിവസം ചെയ്യുന്ന വഴിപാടുകള്‍. സര്‍പ്പംപാട്ട് സര്‍പ്പദോഷം തീരാനും സന്തതികളുണ്ടാകാനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന കര്‍മമാണ്. സര്‍പ്പക്ഷേത്രങ്ങളില്‍ സന്താനലബ്ധിക്കായിട്ടാണ് കൂടുതലും ആളുകള്‍ ഉരുളി കമിഴ്ത്തുന്നത്.

സര്‍പ്പക്കാവുകളിലും സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും പ്രശസ്തമായ നാഗക്ഷേത്രങ്ങളിലും എല്ലാം ഈ ദിവസം വിശേഷ പൂജകളും വഴിപാടുകളും മറ്റു ചടങ്ങുകളും നടക്കുന്നു. നക്ഷത്രങ്ങളില്‍ ഒമ്പതാമത്തെതാണ് ആയില്യം. എല്ലാ മാസവും ആയില്യം ഉണ്ടെങ്കിലും കന്നിമാസത്തിലെ ആയില്യത്തിനാണ് പ്രാധാന്യം കൂടുതല്‍. ആയില്യത്തിന്റെ ദേവത സര്‍പ്പമാണ്.

Post a Comment

0 Comments