ഒരു മുത്തശ്ശി കഥ

പണ്ട് ഒരു രാജ്യത്ത്  മദൻ രാജ് എന്ന പേരോട് കുടിയരാജാവ് ഉണ്ടായിരുന്നു. രാജാവ് തന്റെ പത്നിയുമായി സന്തോഷമായി ജീവിച്ചു വന്നു. എന്നാലും രാജാവ് പ്രജകൾക്കു വേണ്ടി എല്ലാ സഹായങ്ങളും ചെയ്താണ് രാജ്യം ഭരിച്ചിരുന്നു.രാജാവ് പ്രജ സമ്മതനായിരുന്നു.അങ്ങനെ രാജാവിന്റെ ദാമ്പത്യ ജീവിതത്തിൽ അദ്ദേഹത്തിന് മൂന്ന് ആൺകുട്ടികൾ ജനിച്ചു. രാജാവ് കുട്ടികളെ ലാളിച്ചും എല്ലാ സുഖ സൗകര്യങ്ങളും വിദ്യാഭ്യാസവും കൊടുത്ത് വളർത്തി. തന്റെ കാല ശേഷം രാജ്യം ഭരിക്കാൻ വേണ്ടിയുള്ള എല്ലാ ശിക്ഷണങ്ങളും രാജാവ് മക്കൾക്ക് നൽകിയിരുന്നു.അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് രാജാവ് വാർദ്ധക്യ രോഗപീഡിതനായി,

    ",ഒരു ദിവസം രാജാവ് തന്റെ മന്ത്രിയെ വിളിച്ചു പറഞ്ഞു "എനിക്ക് മക്കളെ രാജ്യഭാരം ഏല്പിക്കണം. മക്കൾക്ക് രാജ്യം വീതിച്ച് കൊടുക്കണം' എന്നാൽ അതിൽ ഒരു നിബന്ധന ഞാൻ വെക്കുന്നുണ്ട്" മന്ത്രിയോട് മക്കളെ വിളിച്ചു കൊണ്ട് വരാൻ ആജ്ഞാപിച്ചു

മക്കൾ മൂന്നു പേരും വന്ന് പിതാവിനെ വണങ്ങി, കാര്യം അന്വേഷിച്ചു. രാജാവ് പറഞ്ഞു "എനിക്ക് വാർദ്ധക്യം പ്രാപിച്ചു.രാജ്യം നിങ്ങൾക്ക് വീതിച്ച് തരാൻ തീരുമാനിച്ചു.,

 മൂത്ത പുത്രനെവിളിച്ചു ചോദിച്ചു പുത്രാ നിനക്ക് എന്നെ എത്രയും സ്നേഹമുണ്ട്?'' പുത്രൻ പറഞ്ഞു എനിക്ക് ഈകൊട്ടാരത്തിൽ അളക്കാൻ പറ്റാത്ത വിധത്തിൽ പൊന്ന് നിറക്കാമോ അത്രയും സ്നേഹമുണ്ട് രാജാവിന് സന്തോഷമായി

രണ്ടാമത്തെ മകനെ വിളിച്ചു.പുത്രാ നിനക്ക് എന്നെ എത്രമാത്രം സ്നേഹമുണ്ട്?

.  പുത്രൻ പറഞ്ഞു: _ "എനിക്ക് ആകാശം എത്ര മാത്രം പരന്ന് കിടക്കുന്നുവോ അത്രയും സ്നേഹം. അപ്പോൾ അതും അളക്കാൻ പറ്റാത്ത സ്നേഹം

മൂന്നാമത്തെ മകനെ വിളിച്ചു "നിനക്ക് എന്നെ എത്രമാത്രം സ്നേഹമുണ്ട്?

പുത്രൻ പറഞ്ഞു "എനിക്ക് ആവശ്യമുള്ള ഉപ്പിന്റെ അത്രയും സ്നേഹമുണ്ട്.

ഇതു കേട്ടപ്പോൾ രാജാവ് രോഷാകുലനായി. ഏററവും വിലകുറഞ്ഞ ഉപ്പിന്റെ അത്രയും ! ഇളയ മകനെ രാജ്യത്ത് നിന്ന് പുറത്താക്കി

 അങ്ങനെ രാജകുമാരൻ ഊണും ഉറക്കവുമില്ലാതെ കുതിരപ്പുറത്ത് സവാരി ചെയ്ത്, അയൽ രാജ്യത്തെത്തി. അവിടെ  അടുത്തുള്ള ഒരു നദിയിൽ ഇറങ്ങി കുറച്ച് വെള്ളവും കുടിച്ച് ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ രോദനം കേട്ട് രാജകുമാരൻ ഞെട്ടി ഉണർന്നു. നദിയിൽ നിന്നാണ് കരച്ചിൽ കേട്ടത്.കുമാരൻ പെട്ടെന്ന് നോക്കുമ്പോൾ ഒരു പെൺകുട്ടി വെള്ളത്തിൽ മുങ്ങി താഴ്ന്നു. കരയിൽ നിന്ന് വേറൊരു പെൺകുട്ടിയുടെ കരച്ചിലാണ് കുമാരൻ കേട്ടത്. പെട്ടെന്ന് രാജകുമാരൻ വെള്ളത്തിൽ ഇറങ്ങി പെൺകുട്ടിയെ രക്ഷിച്ച് കരയിൽ കൊണ്ടുവന്നു. പെൺകുട്ടിക്ക് നനഞ്ഞ വസ്ത്രം മാറ്റാനായി. രാജകുമാരന്റെ കയ്യിൽ ഇരുന്ന ഒരു വസ്ത്രം ആ കുട്ടിക്ക് കൊടുത്തു.

 കുമാരൻ ആ കുട്ടിയോട് നീ ആരാണ്? എങ്ങനെ ഇവിടെ വന്നു. എന്ന് ചോദിച്ചു. "ഞാൻ ഈ രാജ്യത്തെ രാജാവിന്റെ മകളാണ്. തോഴിയുമൊത്ത് നദിക്കരയിൽ വന്നതാണ്. എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.

 രാജകുമാരൻ അവരോട് തിരിച്ച് പോകാൻ അനുവദിച്ചു. എന്നാൽ രാജകുമാരിക്ക് കുമാരനെ ഇഷ്ട മായി. രാജകുമാരി പറഞ്ഞതനുസരിച്ച് രാജകുമാരനും അവരുടെ കൂടെ കൊട്ടാരത്തിലെത്തി.. രാജകുമാരി നടന്ന സംഭവമെല്ലാം പിതാവിനോട് പറഞ്ഞു. പിതാവിന്റെ സമ്മതത്തോടെ ഈ  രാജകുമാരനുമായി തന്നെ മകളുടെ വിവാഹം തീരുമാനിച്ചു.

   വളരെ ആർഭാടത്തോടെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. എല്ലാ അയൽ രാജ്യങ്ങളിലെ രാജാക്കന്മാർക്കും ക്ഷണമുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഈ രാജകുമാരന്റെ പിതാവിനും ക്ഷണമുണ്ടായിരുന്നു.,


  വിവാഹം വളരെ ഭംഗിയായി നടന്നു. രാജകുമാരന്റെ പിതാവും സന്നിഹിതനായിരുന്നു.പ്രമുഖ രാജാക്കന്മാർക്ക് ആദ്യം തന്നെ സദ്യ തുടങ്ങി. എല്ലാവരും സദ്യയിൽ മുഴുകിയിരുന്നപ്പോൾ പെട്ടെന്ന് രാജകുമാരന്റെ പിതാവായ രാജാവ് ചാടി എഴുന്നേറ്റ് ക്രോ ധത്തോടെ "ഇത് എന്തു സദ്യ'? ഉപ്പ് ഒന്നിനും ചേർത്തിട്ടില്ല! ഒരു രുചിയും ഇല്ല"

അപ്പോൾ മറ്റ് രാജാക്കന്മാർ എല്ലാവരും പറ ഞങ്ങൾക്ക് സദ്യ ഗംഭീരം. സ്വാദിഷ്ടമായ ആഹാരം!

  രാജകുമാരൻ പിതാവിന്റെ സമീപം വന്ന് ശാന്തമായി പറഞ്ഞു. " ഞാൻ പറഞ്ഞിട്ടാണ് ഒരാൾക്കുള്ള ആഹാരത്തിൽ ഉപ്പ് ഒട്ടും തന്നെ വേണ്ട എന്ന് " കാരണം ഉപ്പിന്റെ വില താങ്കൾ മനസ്സിലാക്കാനാണ്. ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.

നമ്മൾ എന്തിനും വിലവെക്കുന്നത് അതിന്റെ മൂല്യമോ അളവോ അനുസരിച്ച് ആകരുത്. നമുക്ക് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അമൂല്യ വസ്തുക്കൾക്കാണ് വില കല്പിക്കേണ്ടത്. ഉപ്പ് ഏറ്റവും വിലകുറഞ്ഞത് എന്നാൽ നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ്. അതു പോലെ  അളക്കാൻ പറ്റാത്ത തുംപിതാവിന് ആവശ്യാനുസരണം മരണം വരെയും എന്നു കിട്ടുന്ന താണ് എന്റെ സ്നേഹം

പുത്രന്റെ വാക്കുകൾ കേട്ട് പശ്ചാത്താപം ഉണ്ടായി പുത്രനെ തിരിച്ചുവിളിച്ചു. രാജകുമാരൻ അത് നിരസിച്ച് അഭയം തന്ന രാജകുമാരിയുടെ പിതാവിന്റെ രാജ്യവും ഭരിച്ചു സുഖമായി ജീവിച്ചു

ഈ കഥയിലെ എന്താണ് മക്കളെ ഗുണപാഠം *:

നമുക്ക് കിട്ടുന്ന സാധനങ്ങളുടെ വിലയോ അളവോ നോക്കാതെ
നമുക്ക് ആവശ്യാനുസരണം ഉതകുന്നതാണോ? എന്ന് മാത്രം നോക്കുക.

 മക്കളുടെ സ്നേഹത്തിന് മൂല്യവും അളവും ഇല്ല .മാതാപിതാക്കളെ സംതൃപ്തിപ്പെടുത്തി അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക. ഇതാണ് സ്നേഹം.

Post a Comment

0 Comments