ഭഗവത് ഗീതയിലെ കർമ്മയോഗത്തിലെ 11 മാത്തെ ശ്ലോകം വളരെ പ്രസിദ്ധമാണ് ആ പ്രസിദ്ധമായ വലിയൊരു തത്വ രഹസ്യം നമ്മൾക്കെല്ലാവർക്കുമായി പറഞ്ഞു തരികയാണ് നമ്മുടെ ജീവിതം നമ്മൾക്കുവേണ്ടി മാത്രമുള്ളതല്ല ഈ ലോകത്തിന് ആകാവെ വേണ്ടിയുള്ളതാണ് എന്ന് അതോടൊപ്പം തന്നെ ഇന്ന് നാം നേരിടുന്ന
വലിയൊരു പരിസ്ഥിതിക പ്രശ്നം വെളിവാക്കുന്നത് ശ്രദ്ധിക്കുക !.
ഈശ്വരർപ്പിതമായ കർമ്മം കൊണ്ട് ,ദേവൻമാരെ പ്രസാദിപ്പിക്കുക അപ്പോൾ നമ്മളെയും ദേവൻമാർ പ്രസാദിപ്പിക്കും, നമ്മൾ ചെയ്യുന്ന ഈശ്വര അർപ്പിതമായ കർമ്മം കൊണ്ട് ദേവൻമാരെ പ്രസാദിപ്പിക്കുമ്പോൾ സാക്ഷാൽ ഈശ്വരൻ തന്നെയാണ് പ്രസാദിക്കുക .
പഞ്ചഭൂതങ്ങളെ അതിന്റെ ദേവതകളെ പല പേരുകളിൽ നാം വിളിക്കുന്നു ,വായുവിന്റെ ദേവൻ വായുദേവൻ, വെള്ളത്തിന്റെ ദേവൻ, വരുണ ദേവൻ, ഈശ്വരന്റെ പ്രകടമായ രൂപങ്ങൾ ആണ് പ്രകൃതി. ആ പ്രകൃതി ശക്തികളെ ഇങ്ങനെ നാം പല പല രൂപത്തിൽ ഇരിക്കുന്ന ഈശ്വനെ ഈശ്വര ശക്തിയുടെ പ്രകട രൂപമായിട്ട് ,ഈശ്വരന്റെ ശരീരമായിട്ട് വേണം കരുതുവാൻ . നമ്മൾ ,അതിനെയൊന്നും ശ്രദ്ധിക്കാതെ പ്രകൃതിയെ നോവിച്ചുകൊണ്ട് മനുഷ്യന്റെ ഭോഗാസക്തിയെ, സുഖത്തിനെ കൂടുതൽ നേടാനായി പ്രകൃതിയെ നിരന്തരം നോവിച്ചുകൊണ്ടിരിക്കുന്നു .
എന്ത് ചെയ്യുമ്പോഴും പ്രകൃതിക്ക് വിഗാതമാകാതെ ചെയ്യേണ്ടതാണ് പ്രകൃതി ശക്തികൾക്ക് ,വേണ്ടുവണ്ണം സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ ,| വേണ്ടുന്ന വണ്ണം ഒഴുകി പോകാനുള്ള വഴികൾ അടച്ചു കൊണ്ട് ,നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു ,കാറ്റിനും ,വെളിച്ചത്തിനും, ജലത്തിനും വേണ്ടവണ്ണം വിഹരിക്കാൻ ഉള്ള അവസരത്തെ തടയുന്നു. താഴ്‌വാരങ്ങൾ കുന്നുകളും ,കുന്നുകൾ
താഴ്വാരങ്ങളുമായി മാറ്റി പ്രകൃതി നിരന്തരം നോവിച്ചുകൊണ്ടിരിക്കുന്നു .ഈ ലോകത്തിൽ മനുഷ്യർ മാത്രമാണ് പ്രകൃതിക്ക് വിഘാതമ്മയി കാര്യങ്ങൾ ചെയ്യുന്നത് .
ഉദാഹരണമായി നമ്മൾ വീടു വയ്ക്കുന്നത് വാസ്തു നോക്കിയിട്ടാണ് പഞ്ചഭൂതങ്ങളെ വേണ്ട വിധത്തിൽ ആ വീട്ടിൽ പരിലസിക്കുന്നതിന്ന് വേണ്ടിയാണ് വാസ്തു നോക്കുന്നത്, നമ്മൾ പ്രകൃതിയെ അതിന്റെ ശക്തിയെ ഇതിലൂടെ മാനിക്കുന്നു ,ഒപ്പം നമ്മുടെ ഗൃഹം ഈശ്വര അർപ്പിതമായി മാറുന്നു പ്രത്യഷത്തിൽ കാണുന്ന ഊർജ്ജങ്ങളൊക്കെ ഈശ്വരന്റെ ശക്തി കളായിരിക്കുന്നു,എന്ന് നമ്മെ സനാധനം ധർമ്മം പഠിപ്പിക്കുന്നു ഇന്ന് മനുഷ്യൻ അഹങ്കരിക്കുന്ന അവന്റെ സർവ്വശക്തികളും പ്രകൃതി ശക്തികൾക്ക് മുൻപിൽ നിഷ്പ്രഭം ആകുന്നു.!
ബഹുദൈവവിശ്വാസികളാണ് എന്ന് നമ്മളെ വിദേശിയർ പറയാറുണ്ട് ,സത്യത്തിൽ ,ഒരാർത്ഥത്തിൽ ശരിയാണ് കാരണം പ്രകടമായി നാം എല്ലാത്തിനെയും ആരാധിക്കുന്നു.
പക്ഷെ ഏകമായ ദൈവ വിശ്വാസം മാത്രമാണ് നമ്മൾക്കുള്ളത് ഈശ്വരന്റെ ബഹിർസ്ഫുരണങ്ങളായവയെ ,നാം പല തൊക്കെയായി കാണുമ്പോഴും ഈ പലതിനെയും തിരിച്ചറിയുന്ന നമ്മൾ അദ്വൈദ ദർശനത്തിലേക്ക് എത്തുന്നു .!
അല്ലാതെ ഈ കാണുന്ന പ്രപഞ്ച സൃഷ്ടിച്ച് എവിടെയൊ മറഞ്ഞിരിക്കുന്നവനായി അയിട്ടല്ല സനാധനധർമ്മി ഈശ്വരനെ കാണുന്നത് .
അർജുനൻ കൃഷ്ണു നോട് ചോദിക്കുന്നു അങ് എവിടെയാണ് വസിക്കുന്നത് ....?
ചരടിൽ കൊരുത്ത മുത്തുമാല പോലെയാണ് ,
എന്നിൽ നിന്നും അന്യമായി പ്രപഞ്ചത്തിൽ ഒന്നും ഇവിടെയില്ല .
ഞാൻ എങ്ങനെയാണ് ഓരോ പ്രപഞ്ച സൃഷ്ടികളെയും മുത്തുമാലയിൽ മുത്തു കൊരുത്ത് മനോഹരമാക്കിയിരിക്കുന്നത് പോലെ ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളെയും മുത്തുകളെന്ന പോൽ ചേർത്ത് മനോഹരമാക്കിയിരിക്കുമ്പോൾ മുത്തു മാലയിലെ നൂൽ ഒരിക്കലും പ്രകടമാകില്ല പ്രകൃതിയിൽ ആകാവെ അന്തരയാമിയായി ഞാൻ ഇരിക്കുന്നു മുത്തുമാലയിലെ നൂല് എന്ന പോൽ .
കർമ്മയോഗത്തിൽ നമ്മളെ നിസ്വാർത്ഥമായി ജീവിക്കാൻ പഠിപ്പിക്കുക യാണ് .!
നാം എങ്ങനെയാണ് നിസ്വാർത്ഥരാകേണ്ടത് ..?,
എല്ലാവരും നിർബന്ധമായി അവശ്യം അനുഷ്ഠിക്കേണ്ടത് എന്താണ് ..?
അതാണ് പഞ്ചമഹായജ്ഞം അതല്ലെങ്കിൽ ജീവിതത്തിൽ വലിയ കടമായി മാറും നമ്മൾ ജീവിതത്തിൽ നിറവേറ്റേണ്ട ധർമ്മം ഉണ്ട് അത് നിറവേറ്റിയില്ലെങ്കിൽ ജീവിതം നിത്യമായ ദുരിതത്തിൽ അകപ്പെട്ടു പോകും .. പരസ്പര്യമുള്ള പ്രസാദിപ്പിക്കൽ കൊണ്ട് മോക്ഷത്തെ പ്രാപിക്കാൻ കഴിയും, നമ്മൾക്ക് ഒരാളെ സന്തോഷിപ്പിച്ചാൽ മാത്രമെ നമ്മൾക്കും സന്തോഷിക്കാൻ കഴിയും നിസ്വാർത്ഥമായി കർമ്മം ചെയ്താൽ മാത്രമെ അത് സാധിക്കുകയുള്ളു ,മനുഷ്യരോട് മാത്രമല്ല ചെറു ജീവികളെ പോലും നോവിക്കരുത് ,
നമ്മുടെ മനസ്സ് ശുദ്ധമായി മാറണം അയഗ്ന ലളിതമായി ജീവിക്കണം, നമ്മൾ കൊടുത്ത് ജീവിക്കണം ,കിട്ടാൻ വേണ്ടിയല്ല കൊടുക്കേണ്ടത് , നമ്മൾ കൊടുക്കുന്നതെ നമ്മൾക്ക് തിരിച്ചു കിട്ടുകയുള്ളു നമ്മൾ കൊടുക്കുന്നത് യജ്ഞമാണെങ്കിൽ നമ്മൾക്ക് തിരിച്ചു യജ്ഞ അവശിഷ്ടമാണ് അതാണ് പ്രസാദം ,അത് നേരിട്ടല്ലെങ്കിൽ അല്ലെങ്കിൽ ഈശ്വരകൃപയാൽ മറ്റൊരാളിൽ കൂടി നമ്മൾക്ക് തിരിച്ചു കിട്ടും
അങ്ങനെ ജീവിതം പ്രസാദമായി മാറും പ്രസാദം മധുരമാണ്, പ്രസാദം അതിരറ്റ ആനന്ദമാണ്.
മധുരമാണ് ജീവിതം, ഹൃദയം പോലും മധുരകരമായി മാറണം ,ഈശ്വരൻ തരുന്ന പ്രസാദമാണ് ആനന്ദം ,അത് നിസ്വാർത്ഥ കർമ്മത്തിലൂടെയെ ലഭിക്കുകയുള്ളു, പ്രസാദമായി കിട്ടുന്നത് ഭുജിച്ച് ജീവിച്ചാൽ ഒന്നിന് പുറകെ ഒന്നായി പ്രസാദമായി കിട്ടി കൊണ്ടെയിരിക്കും ഫലത്തിൽ ഇച്ഛിക്കാതെ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുക .
പഞ്ചമഹായജ്ഞങ്ങളെ കുറിച്ച് ഭാരത്തതിലെ എല്ലാ ധർമ്മശാസ്ത്രങ്ങളിലും, വേദങ്ങളിലും പരമാർശിക്കുന്നുണ്ട് .
എന്നാലും ശ്രീനാരായണ ഗുരു ധർമ്മം എന്ന കൃതിയിൽ അതിവിപുലമായി അതി മനോഹരമായി ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പത്ത് അദ്ധ്യായങ്ങളിലായി പല സർഗ്ഗങ്ങളായി അതിനെ കുറിച്ചിട്ടുണ്ട്.
1 ) ബ്രഹ്മയജ്ഞം,
വേദം പഠിക്കുകയും, മഹത്തായ ഗുരുക്കൻമാരുടെ വാക്കുകൾ വേദതുല്യമാണ് ഇത് കേട്ട് പഠിച്ച് എങ്ങനെ ജീവിക്കണം ,എങ്ങനെ സംസാരിക്കണം, എങ്ങനെ കർമ്മം ചെയ്യണം, എന്ന് ഈശ്വര അർപ്പിതമായി കർമ്മം ചെയ്യണം.
2, പിതൃ യജ്ഞം..
അച്ഛൻ അമ്മമാരുടെ ചേർച്ച നമ്മളിൽ ഉണ്ട്
മാതാപിതാക്കളെ സംരക്ഷിക്കുക ,അവർക്ക് വേണ്ടുന്ന കരുതലും, സംരക്ഷണവും നൽകുക
3, ദേവ യജ്ഞം
പ്രകൃതി ശക്തികളെ ദേവനായി കണ്ട് ആരാധിക്കുക., പ്രസാദിപ്പിക്കുക.
4, ഭൂത യജ്ഞം ..
നമ്മൾക്ക് മാത്രമല്ല ഈ പ്രകൃതിയിൽ ഭുജിക്കാൻ തന്നത് മറ്റുള്ള ജീവജാലങ്ങൾക്കൂടി നൽകുക ,.
5, മനുഷ്യ യജ്ഞം..
അതിഥികളെയും, കൂട്ടുകാരെയും, വന്ദ്യവയോധികർക്ക് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക ,ബ്രഹ്മചാരികളെ സന്യാസികൾക്ക് ,ധർമ്മ സ്ഥാപനങ്ങൾക്ക് കഴിയുന്നവർക്ക് കിട്ടുന്നതിന്റെ ഒരു പങ്ക് നൽകുക.
കടപ്പാട് : വാട്സാപ്പ്
0 Comments