ഇടയ്ക്ക
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കുംഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നു പറയുന്നതെന്ന് കരുതപ്പെടുന്നു. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്.പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. പൊതുവാൾമാരോ മാരാൻമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്. അമ്പലങ്ങളുടെഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
ഇടക്കവായന
ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിഞ്ചും അഗ്രങ്ങളിൽ ആറിഞ്ചും വ്യാസമുള്ള ഒരു മരക്കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്തുമുണ്ട്. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത് കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുമ്പോഴാണ് ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്.സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത്എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് . സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപൊതുവാൾ ഇടയ്ക്കയെജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.
2 വിധമാണ് ഇന്നത്തെ പല ഇടയ്ക്ക കലാകാരന്മാരും ഇടക്ക ഉപയോ
ഗിച്ചു കാണുന്നത്. കയ്യിൽ കോല് പിടിച്ചതടക്കം തെറ്റായ രീതി.കോലിനു
മുകളിൽ തള്ളവിരൽ കൊണ്ട് പ്രസ്സ് ചെയ്യരുത്. വിരലുകൾ എല്ലാം ഉയർ
ന്നിരിക്കാനും പാടില്ല. മറ്റൊന്ന് ഇടയ്ക്കയുടെ കൊട്ടുന്ന ഭാഗം ഉയർന്നും
പിൻവശം താഴോട്ടു തൂങ്ങിയും നിൽക്കുന്നത് തെറ്റ്.
കൊട്ടുന്ന ആളുടെ ഇടതു
കൈയ്യുടെ സ്ഥാനം പോലെ ഇരിക്കും സ്ഥാനങ്ങൾ സ്വപ്രയത്നവും, ഏക
മനഃസും വേണ്ടതാണ്. കുടാതെ ശാസ്ത്രീയസംഗീതം പഠിച്ചിരിക്കണം.
കാരണം സ്വരസ്ഥാനങ്ങൾ മന:സിൽ കൃത്യമായി ഉറച്ചിരിക്കണം എങ്കിൽ
ക്ഷമയും ഏകാഗ്രതയും, ആത്മാർത്ഥമായ പരിശ്രമവും,നടത്തിയാൽ
തീർച്ചയായും സ്വരസ്ഥാനം കണ്ടെത്തുവാൻ കഴിയും. എങ്കിലും ഇടയ്ക്ക
യിൽ തൃസ്ഥാനം ശുദ്ധമായി ഉറച്ചു ലഭിക്കാൻ അനവധി ദിവസങ്ങളൊ.മാ
സങ്ങളെ വേണ്ടി വരും.കൂടാതെ കണ്ടെത്തിയ സ്ഥാനം ശരിയാണോ എ
ന്ന് സംഗീത ഗുരുവിനോട് ചോദിച്ച് ക്ലിപ്തപ്പെടുത്തണം. ഒരു കാര്യം പ്രത്യേ
കം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു തൃസ്ഥാനം യഥാവിധി വരുന്നതി
നു മുമ്പ് സപ്തസ്വരങ്ങൾ ആലപിച്ചു നോക്കരുത്. കാരണം സ്വരസ്ഥാനം
ശരിയെന്ന് ചെയ്യുന്ന ആൾക്ക് തോന്നാമെങ്കിലും ശരിയാകണമെന്നില്ല.
മറ്റൊന്ന് സ്വരങ്ങളുടെ ആരോഹണത്തിലെ ''ഋഷഭം'' (രി) ന്റെ സ്ഥാനം
ഇടയ്ക്കയുടെ സൂത്ര അറയിലാണ് സ്ഥിതി ചെയ്യുന്നത്. അത്രവേഗം ആ
സൂത്ര അറയുടെ താക്കോൽ ഇടയ്ക്ക വിട്ടുതരില്ല'ഇവിടെ ക്ഷമ അത്യാ
വശ്യമാണ്. ഇടയ്ക്കയിൽ ഋഷഭ സ്ഥാനം ശുദ്ധമായി ലഭിക്കാൻ ഇടയ്
ക്കയുടെയും, ഗുരുവര്യന്മാരുടെ അനുഗ്രഹവും വേണം.
ക്ഷേത്രങ്ങളിൽ വാദ്യം മുഴക്കുന്നത് ഏതൊ
ക്കെ സമയത്താണ്?
പൂജാ സമയത്ത്, നവകം, ശീവേലി സ
മയം. നിവേദ്യം വരുമ്പോൾ ശംഖ് വിളിക്കും.ഓരോന്നിനും
കൊട്ടു രീതികളും മാറ്റം ഉണ്ടല്ലോ? ഒന്നു വ്യക്തമായി ക്ഷേ
ത്രത്തിൽ പൂജയോ മറ്റൊ നടക്കുന്നു എന്ന് പുറത്തുള്ളവർ
ക്ക് സൂചന നൽകുക എന്ന ഉദ്ദേശം ആയിരിക്കാം. അതു
പോലെ ക്ഷേത്രത്തിനു അകത്തും.പുറത്തും ശീവേലി സമ
ആദ്യം വാദ്യഘോഷക്കാരല്ലെ .. അതിനു പിന്നിൽ കുത്തു
വിളക്ക്, പിന്നെ ആന. ഇവിടെയും എന്താ ഉദ്ദേശം എന്തൊ
ഒന്ന് പിന്നാലെ വരുന്നു വഴിമാറുക എന്ന മുന്നറിയിപ്പ്.നിവേ
ദ്യത്തിന് ശംഖ് വിളിക്കുന്നതോ? ചുടുള്ള നിവേദ്യം എഴുന്ന
ള്ളിക്കുന്നു ഭക്തർ വഴി മുടക്കരുത്. ഇതല്ലെ ഉദ്ദേശിക്കുക
ഓരോ പൂജക്കും വിത്യസ്ത കൊട്ടു രീതിയും ഇന്നപൂജ യാ
ണ് നടക്കുന്നത് എന്നറിയാം.അതായത് ഭക്തർക്കുള്ള സൂ
ചന നൽകുക ആണ് വാദ്യത്തിന്റെ ഉദ്ദേശം എന്നും.
ക്ഷേത്രത്തിൽ ഓരോ പൂജക്കും ഓരോ കൊട്ടാണ്. ഓരോന്നിനും ഓരോ കൂറുണ്ട് അതനുസരിച്ച് കൊട്ടണം
കടപ്പാട് : വാട്സാപ്പ്
0 Comments