നന്ദികേശൻ

തന്റെ അനുവാദം കൂടാതെ ഭഗവാനെ പ്രാർഥിക്കുവാൻ പോലും ഭക്തർക്ക് കഴിയില്ല എന്നതാണ് നന്ദിയുടെ മാഹാത്മ്യം മനസ്സിലാക്കിത്തരുന്നതു.. ശ്രീമഹാദേവന്റെ വാഹനമായ നന്ദിയെന്ന ഋഷഭ വാഹനപ്രഭുവിനെ പരിചയപ്പെടാം 

ശിവ ഭഗവാന്റെ വാഹനമാണ് നന്ദി.ശ്രി കോവിലിനു മുന്നിലായിട്ടുള്ള നന്തിയുടെ പ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലെല്ലാം കാണാം. സമ്പത്ത് ഐശ്വര്യം സമൃദ്ധിയെന്നിവയുടെ പ്രതീകമാണ് നന്തി.നന്തി നന്ദികേശൻ നന്ദികേശ്വരൻ നന്ദി പാർശ്വരൻ എന്നിങ്ങനെയും പേരുകളിൽ നന്ദിയെ വിശേഷിപ്പിക്കാറുണ്ട്.ശിവഭഗവാന്റെ ദക്ഷിണ ഭാഗത്തുനിന്ന് ജന്മമെടുത്ത കാളയാണ് നന്ദി. കശ്യപമഹർഷിക്ക് കാമധേനുവിൽ ഉണ്ടായ പുത്രനാണ് നന്തിയെന്ന് വായു പുരാണത്തിൽ പറയുന്നു. ശിലാദമഹർഷിക്ക് ശിവഭഗവാന്റെ അനുഗൃഹത്താൽ ഉണ്ടായ പുത്രനാണ് നന്തിയെന്നും പറയുന്നു. നന്ദി + തീ- നന്തി.സദാശിലയായി കുടികൊള്ളുന്നത് കൊണ്ട് നിലയായി ഇരിക്കൽ എന്നും നന്തിയെ വിശേഷിപ്പിക്കുന്നു. ശിവക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ ശിവഭൂതഗണങ്ങളിൽ ഏറ്റവും പ്രധാനിയായ നന്തിയെ കണ്ട് തൊഴുത ശേഷം മാത്രമെ ഭഗവത് ദർശനം നടത്താവു. മനസ്സിൽ എന്തു സങ്കടമുണ്ടെങ്കിലും അത് നന്ദിയുടെ കാതിൽ ചൊല്ലാവുന്നതാണ്. നന്തിയുടെ വായ് പാതി അടച്ച് ചെവിയിൽ മറുകരം ചേർത്ത് വച്ച് കാറ്റിനു പോലും കേൾക്കാതെ രഹസ്യമായി ഓതുന്ന സങ്കടം ഭഗവാന്റെ സമക്ഷം വളരെ വേഗത്തിൽ എത്തും. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നന്തിയെന്നതുകൊണ്ട് നന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്.മാർക്കണ്ഡേയ മഹർഷിക്ക് സ്കന്ദപുരാണം ഉപദേശിച്ചു കൊടുത്ത ജ്ഞാനിയായും ഒരു കുരങ്ങനാൽ രാവണരാജ്യമായ ലങ്ക കത്തി നശിക്കുമെന്നും ഒരു മനുഷ്യൻ രാവണനെ കൊല്ലുമെന്നും രാവണനെ ശപിച്ചത് നന്ദിയാണ്. മരുത്പുത്രിയായ സുയശയാണ് നന്തിയുടെ പത്നി .ഒരിക്കൽ പാർവ്വതി ദേവിക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടു.ശിവഭഗവാനും പാർവ്വതി ദേവിയും ഓർമ്മശക്തി തിരിച്ചു കിട്ടാനായി തപസു ചെയ്തു. നന്തിയും ധ്യാനത്തിൽ ഭഗവാനൊപ്പം ചേർന്നു. ധ്യാനത്തിലിരുന്ന പാർവ്വതി ദേവിയെ ജലന്ധരൻ എന്ന രാക്ഷസൻ തട്ടികൊണ്ടു പോയി. ധ്യാനത്തിലിരുന്ന ഭഗവാൻ ദേവിയെ തട്ടികൊണ്ടു പോയത് അറിഞ്ഞില്ല. ഇതറിഞ്ഞ ദേവന്മാർ ഗണപതിയെ അറിയിച്ചു ഭഗവാനെ ഉണർത്തിക്കാൻ നോക്കി. എന്നാൽ ഗണപതി ഭഗവാന് അതിന് സാധിച്ചില്ല. ഗണപതി ഭഗവാൻ നന്തിയുടെ കാതിൽരഹസ്യമായി കാര്യങ്ങൾ പറഞ്ഞു. ഉടനത് ശിവ സമക്ഷം എത്തി ഭഗവാൻ ഉണർന്നു.പാർവ്വതി ദേവിയെ ജലന്ധര നിൽ നിന്നും രക്ഷപ്പെടുത്തി.നന്തിയുടെ കാതിൽ സങ്കടം ഉണർത്തിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യമിതാണ്.അന്നു മുതൽ തുടങ്ങിയതാണ് ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്നത് നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുന്നു എന്നുമാണ് ഭക്തരുടെ വിശ്വാസം..........

നന്തിയ്ക്ക് വലിയ പ്രധാന്യമുള്ള നിരവധി ക്ഷേത്രങ്ങൾ രാജ്യത്ത് പല സ്ഥലങ്ങളിലും കാണാം. മൈസൂരിലെ ചാമുണ്ഡി തമിഴ്നാട്ടിലെ രാമേശ്വരം ബൃഹ്ദീശ്വര ക്ഷേത്രം ആന്ധ്രപ്രദേശിലെ ലേപാക്ഷി ക്ഷേത്രം ഒക്കെ പ്രശസ്തമാണ്. കേരളത്തിൽ ഏറ്റവും പ്രശസ്തമായ നന്തി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ്. നന്തിയുടെ പ്രതിഷ്ഠയില്ലാത്ത രാജ്യത്തെ ഏക ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കപാലേശ്വര ക്ഷേത്രമാണ്. ബ്രഹ്മാവും ശിവനും തമ്മിൽ വലിയ വഴക്കുണ്ടാകുകയും വഴക്കു മൂത്ത് ശിവൻ ബ്രാഹ്മാവിന്റെ അഞ്ച് തല കളിൽ ഒന്ന് അറുത്തുമാറ്റുകയും ചെയ്തു.ഈ പാപത്തിൽ നിന്നും മുക്തി നേടാൻ ശിവഭഗവാൻ നാടായ നാടെല്ലാം അലഞ്ഞു നടന്നു. കപാലേശ്വര ക്ഷേത്രത്തിനു സമീപം ഗോദാവരി നദിയിലെ രാമകുണ്ഡത്തിൽ എത്തിയ ഭഗവാൻ ഒരു പശുകിടാവിന്റെ വാക്കുകൾ കേട്ട് ഇവിടെ മുങ്ങി കുളിച്ചാൽ മോക്ഷം കിട്ടുമെന്നും അപ്രകാരം ഭഗവാൻ ചെയ്യുകയും പാപമുക്തി നേടുകയും ചെയ്തു. തന്റെ ഗുരുസ്ഥാനിയനായി ആ പശുവിനെ കാണുകയും എന്റെ മുന്നിൽ ഇരിക്കേണ്ട അങ്ങ് എന്റെ ഗുരുവാണെന്ന് കല്ലിപ്പിക്കുകയും ചെയ്തത്രേ. അതാണ് ഇവിടെ നന്തിയുടെ പ്രതിഷ്ഠ ഇല്ലാതെ പോയതിന്റെ കാരണം. ക്ഷേത്രങ്ങളിലെ നന്തി പ്രതിഷ്ഠ പ്രാധാനമായും ഇന്ദ്ര നന്ദി ബ്രഹ്മ നന്ദി ആത്മ നന്ദി ധർമ്മ നന്ദി എന്നിങ്ങനെ അറിയപ്പെടുന്നു.ശ്രി കോവിൽ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ പ്രതിഷ്ഠ.ഭോഗ നന്ദിയാണിത്. വേദനന്ദിയെന്ന പേരിൽ അറിയപ്പെടുന്ന നന്ദിയാണ് ബ്രഹ്മ നന്ദി. ചുണ്ണാമ്പു കൊണ്ടാണ് ബ്രഹ്മ നന്ദിയെ ഉണ്ടാക്കുന്നത്.രാമേശ്വരത്ത് ബ്രഹ്മ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. കൊടിമരച്ചുവട്ടിൽ കാണുന്ന നന്ദിയാണ് ആത്മ നന്ദി.ഇതിനെ തൊട്ടു തൊഴുതു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ .ക്ഷേത്ര മണ്ഡപത്തിൽ കാണുന്ന നന്തിയാണ് ധർമ്മ നന്തി. ധർമ്മപരിപാലനത്തിനായി ഭഗവാനൊപ്പം നിലകൊള്ളുന്നു.ഗോപുരവാതിക്കൽ കാണുന്ന നന്തിയാണ് അധികാര നന്തി. വടക്കോട്ട് നോക്കിയാണ് ഇതിന്റെ കിടപ്പ്.നന്തിയെന്ന പേരിൽ കോഴിക്കോട് ഒരു സ്ഥലമുണ്ട്.നന്തികേശ്വരൻ ഇതിലൂടെ കടന്നുപോയതായി വിശ്വസിക്കുന്നു. 
ശിവന്റെ' നടയില് തൊഴുതുകഴിഞ്ഞാല് അല്‌പസമയം ഒന്നിരുന്നിട്ടേപോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന് തൊഴാന് വരുമ്പോള്തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടുവരാന് കല്‌പന കൊടുക്കും. അവര് തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല് ഭൂതഗണങ്ങള് ക്ഷേത്രമതില്വരെ നമ്മെ പിന്തുടരും. ധാരാളം പേര് തൊഴാന് വരുന്ന ക്ഷേത്രത്തില് എല്ലാവര്ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെനാം നേരേ പോന്നാല് അവര്ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും.
നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന് അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌..........

ഓം നമഃ ശിവായ. 

Post a Comment

0 Comments