നവരാത്രി വിശേഷം

നവരാത്രി വിശേഷം

ദേവീഭക്തര്‍ക്ക് ആത്മ സമര്‍പ്പണത്തിന്റെ ദിവ്യദിനങ്ങളാണ് നവരാത്രി. ഈ നവരാത്രിയെ മഹാവ്രതമെന്നാണു പറയുന്നത്. നവരാത്രി വ്രതത്തിലൂടെ നീങ്ങാത്ത ദുരിതങ്ങളോ ദുഃഖങ്ങളോ ഇല്ല. ‘നവരാത്രി വ്രതം പ്രോക്തം വ്രതാനാമുത്തമം വ്രതം’ എന്നാണു പ്രമാണം. മനസ്സിന്റെ അഗാധതയില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിനെ ജ്ഞാനാംബികയുടെ അനുഗ്രഹ പ്രകാശത്താല്‍ തുടച്ചു നീക്കുവാന്‍ ഭക്തരെ പ്രാപ്തരാക്കുന്ന വിവരണങ്ങളുമായി ഞങ്ങളും നിങ്ങൾക്കൊപ്പം.



ഈ നവരാത്രിക്കാലത്ത് പക്ഷി മൃഗാദികളും വൃക്ഷലതാദികളും കാറ്റും ജലവും സമസ്ത പ്രപഞ്ചവും ദേവീ ചൈതന്യത്താല്‍ നിറയും. നവരാത്രിയില്‍ ദേവിയെ പൂജിക്കാത്തവരെപ്പോലെ നിന്ദ്യരും ഭാഗ്യഹീനരുമായ മനുഷ്യര്‍ ഭൂലോകത്തിലല്ല എന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു.
രണ്ട് വ്യത്യസ്ത നവരാത്രികളുണ്ട്. വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത് ശരല്‍ക്കാ ലത്തിലും വസന്തകാലത്തിലുമാകുന്നു. ഈ രണ്ട് ഋതുക്കളും കാലദംഷ്ട്രകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. രോഗങ്ങളും മരണവും അധികമായി നടക്കുന്ന കാലഘട്ടമാകയാല്‍ മേടം (ചൈത്രം) കന്നി-തുലാം (അശ്വിനം) മാസങ്ങളിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ ഒന്‍പതു ദിവസം നവരാത്രി വ്രതമനുഷ്ഠിക്കേണ്ടതാണ് എന്ന് ദേവീ ഭാഗവതപുരാണത്തില്‍ വ്യാസ മഹര്‍ഷി അരുള്‍ ചെയ്യുന്നു. ശരത് കാലത്ത് ആശ്വിന മാസത്തില്‍ ശുക്ല പക്ഷ പ്രഥമ മുതല്‍ ആരംഭിക്കുന്ന നവരാത്രി ശാരദാ നവ രാത്രിയെന്ന പേരിലാണ് പ്രസിദ്ധം. ഏറ്റവുമധികം ആചരിക്കപ്പെടുന്നതും ശാരദാ നവരാത്രിയാണ്. വസന്തഋതുവില്‍ ചൈത്ര മാസ ശുക്ലപക്ഷ പ്രഥമ മുതലുള്ള നവരാത്രി ലളിതാമഹാത്രിപുര സുന്ദരീ നവരാത്രി എന്നാണ് അറിയപ്പെടുന്നത്.

നവരാത്രി വ്രതം അനുഷ്ഠിക്കേണ്ട വിധം ദേവീ ഭാഗവത മഹാപുരാണത്തില്‍ വ്യാസ മഹര്‍ഷി ജനമേജയ മഹാരാജാവിനു പറഞ്ഞു കൊടുക്കുന്നുണ്ട്. അമാവാസി നാളില്‍ത്തന്നെ നവരാത്രി പൂ ജയ്ക്കാവശ്യമായ പൂജാ ദ്രവ്യങ്ങള്‍ സംഭരിച്ചു വയ്ക്കണം...........

ഒരു നേരം ഹവിസ്സു മാത്രമേ അന്നേ ദിവ സം ഭക്ഷിക്കാവൂ. നിരപ്പും വൃത്തിയുമുള്ള പരിശുദ്ധമായ ഒരു സ്ഥലത്ത് തൂണുകളും ധ്വജങ്ങളും കൊടി തോരണങ്ങളും ഉള്ള 16 മുഴം ചുറ്റളവു വരുന്ന മണ്ഡപം പണി തീര്‍ക്കണം. ആകെ 16 തൂണുകള്‍ ഈ മണ്ഡപത്തിനുണ്ടാവണം. വെള്ളമണ്ണും ചാണകവും ചേര്‍ത്തു മെഴുകി മണ്ഡപം വൃത്തിയാക്കണം. മണ്ഡപ മധ്യത്തില്‍ 4 മുഴം ചുറ്റളവും ഒരു മുഴം ഉയരവുമുള്ള പീഠം നിര്‍മ്മിക്കണം അമവാസി രാത്രിയില്‍ തന്നെ വേദവിത്തുക്കളായ വിപ്രരെ ക്ഷണിച്ചു വരുത്തണം. പ്രഥമ നാളില്‍ പ്രഭാതത്തില്‍ സ്‌നാനം ചെയ്ത് ബ്രാഹ്മണരെ അര്‍ഘ്യപാദ്യ വസ്ത്രാദികള്‍ നല്‍കി സന്തോഷി പ്പിക്കുക. മുതിര്‍ന്ന ബ്രാഹ്മണനാവണം ദേവീ ഭാഗവതം പാരായണം ചെയ്യേണ്ടത്. വേദ  മന്ത്രങ്ങള്‍ ഉയരണം

Post a Comment

0 Comments