നെയ്യ് തേങ്ങ നിറക്കുന്നതിന്റെ ആത്മീയ പൊരുൾ

ശബരിമല തീര്‍ത്ഥാഠനത്തിലെ ഏറ്റവും മഹത്തായ ചടങ്ങ് നെയ്യ്  തേങ്ങയാണ് 

ഇത് ഒരു
ആചാരമാണ് . 

ഇതിന്‍റെ മഹത്വവും രഹസ്യവും അറിഞ്ഞ് കഴിഞ്ഞാല്‍ തന്നെ തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം പകുതി നേടാന്‍ കഴിയും.

 മൂന്ന് കണ്ണുകളോട് കൂടിയതാണ് നാളികേരം.

 ഭാരതത്തിലെ അനുഷ്ഠാനങ്ങളും നാളികേരവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉളളത്.
 നാളികേരമുടച്ചാല്‍ വിഘ്നം ഇല്ലാതാവും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

 എന്നാല്‍ ഏത് നാളികേരം ഉടയുമ്പോഴാണ്
നമ്മുടെ ഉളളിലെ വിഘ്നങ്ങള്‍ ഇല്ലാതാവുക ?

 ഈ നെയ്യ് തേങ്ങയുടെ അദ്ധ്യാത്മിക രഹസ്യം
അറിയുമ്പോള്‍ മനസിലാകും. 

ഇന്ന് അനേക പ്രകാരത്തിലുളള പ്ലാസ്റ്റികും അല്ലാത്തവയുമായ ഡബ്ബകള്‍
കിട്ടുന്നു എന്നിട്ടും എന്തിനാണ് ഇന്നും നാളികേരത്തിന്‍റെ ഉളളില്‍ നെയ്യ് നിറച്ച് അയ്യപ്പന് അഭിഷേകം ചെയ്യാന്‍ കൊണ്ടു പോകുന്നത്. 

മൂന്ന് കണ്ണുകളുളള നാളികേരത്തിന്‍റെ ഒരു കണ്ണ് തുറന്ന് അതിലെ വെളളം പൂര്‍ണ്ണമായും പുറത്ത് കളഞ്ഞ് അയ്യപ്പന് അര്‍പ്പികാനുളള നെയ്യ് ഗുരുവിന്‍റെ കയ്യില്‍ നിന്നും വാങ്ങി ശരണം വിളികളോടെ അതിലേക്ക് ഒഴിച്ച് യാത്രാ വേളകളില്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ ഒരു കോര്‍ക്കിട്ട് ഭദ്രമായി അടക്കുന്നു.

 ഇങ്ങനെ നെയ്യ് തേങ്ങയില്‍ നിറക്കുന്നതോടു കൂടി ശബരിമല തീര്‍ത്ഥാടന യാത്രക്ക് തുടക്കമാവുന്നു.

 ശബരിമലയില്‍ എത്തി 18 പടികളും പിന്നിട്ട് മുകളില്‍ വസിക്കുന്ന ശ്രീ അയ്യപ്പനെ ദര്‍ശിച്ചതിന് ശേഷം നാളികേരത്തിനകത്തെ നെയ്യ്
ശ്രീ അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നു. 

ഈ ആചരണത്തിന്‍റെ ആദ്ധ്യാത്മിക
രഹസ്യം താഴെ സൂചിപ്പിക്കുന്നു.

ഇവിടെ നാളികേരത്തിന്‍റെ പുറം തോടിനെ മനുഷ്യന്‍റെ ശരീര ബോധത്തെയും നാളികേരത്തിലെ മൂന്ന് കണ്ണുകളില്‍ രണ്ടെണ്ണം ഭൗതിക കാഴ്ച നല്‍കുന്ന കണ്ണുകളായും മൂന്നാമത്തെത്
ആന്തരിക കാഴ്ച നല്‍കുന്ന ആത്മ നേത്രത്തെയും സൂചിപ്പിക്കുന്നു.

 സത്യമായ ജ്ഞാനം ആര്‍ജ്ജിക്കണമെങ്കില്‍ ഇത് വരെ താന്‍ കേട്ടതും അറിഞ്ഞുതുമായ അറിവുകളെയും അനുമാനങ്ങളെയും പുറത്തേക്ക് കളയണം.

 ഇതിന്‍റെ പ്രതീകമായാണ് നാളികേരത്തിലെ വെളളം ആദ്യം ഒഴിവാക്കുന്നത്.

 തുറന്ന മൂന്നാമത്തെ കണ്ണിലൂടെയാണ് നെയ്യ് ഒഴിക്കുന്നത് അര്‍ത്ഥം ഗുരുവിന്‍റെ മുഖത്തിലൂടെ കേള്‍ക്കുന്ന ജ്ഞാനം - 
മനസും ബുദ്ധിയും അടങ്ങുന്ന കണ്ണിലൂടെ അഥവാ ആത്മാവിലാണ് പതിയുന്നത്.

 ശാന്തമായ
ജീവിതയാത്രക്ക് (തീര്‍ത്ഥാടനത്തിന്) ഈ ശ്രേഷ്ഠമായ ജ്ഞാന സമ്പാദ്യം
ഉപയോഗപ്പെടുത്തുകയും തീര്‍ത്ഥാടനാവസാനം( ജീവിതാവസാനം വരെ) അതിനെ
സൂക്ഷിക്കുകയും അവസാനം എപ്പോഴാണോ ഞാന്‍ ദേഹമാണെന്ന ബോധം ഈശ്വര സ്മൃതിയില്‍
ഉടച്ച് ഇല്ലാതാക്കി നെയ്യാകുന്ന ആത്മാവിനെ ഈശ്വരനില്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് അപ്പോള്‍
ഈ ജീവിതയാത്ര പൂര്‍ത്തിയാകുന്നു.

എന്താണ് ത്രിനേത്രം 

 ജ്ഞാന നേത്രം , അക കണ്ണ്, മൂന്നാമത്തെ കണ്ണ്  എന്നൊക്കെ കേൾക്കുന്നുണ്ട്

 ഇതിലേക്ക് അല്‍പം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ഇത് വായിക്കുന്ന നിങ്ങള്‍ സ്വയം ഞാന്‍ ആരാണ് എന്ന ചോദ്യം
ചോദിക്കുമ്പോള്‍ എന്ത് ഉത്തരമാണ് നല്‍കാനാവുക.

 സ്വയം ഞാനാരാണ്.

 ദിവസവും അനേകം പ്രാവശ്യം നമ്മള്‍ രണ്ട് പദങ്ങള്‍ ഉപയേഗിക്കാറുണ്ട് 
ഒന്ന് ഞാന്‍
 എന്നും 

രണ്ട് എന്‍റേത് 
എന്നും. 

എന്‍റെ എന്ന പദത്തിന്‍റെ അര്‍ത്ഥം നിര്‍വചിക്കുകയാണെങ്കില്‍ ഞാനല്ലാത്തതും എന്നാല്‍ എനിക്ക്
അവകാശപ്പെട്ടതുമായ വസ്തു,
വ്യക്തി എന്നിവയെ  എന്‍റെ എന്ന് പറയാം.

ഉദാഹരണത്തിന് എന്‍റെ അമ്മ എന്‍റെ
വീട്…..എന്‍റെ കാര്‍ എന്‍റെ മൊബൈല്‍ എന്‍റെ വസ്ത്രം………….ഇതിനെല്ലാം എനിക്ക് അവകാശമുണ്ടെങ്കിലും അതിലൊന്നും ഞാനില്ല. 

ഇതേ പോലേയാണ് ശരീരവും ശരീരത്തിലെ
ഓരോ അവയവങ്ങളെയും എന്‍റെ എന്നാണ് പറയാറുള്ളത്.

 ഞാന്‍ എന്ന് പറയുന്ന ഒരവയവവും
നമ്മുടെ ശരീരത്തില്‍ കാണാന്‍ കഴിയില്ല. 

എന്‍റെ കൈ, എന്‍റെ കാല്‍, എന്‍റെ രക്തം, എന്‍റെ കണ്ണ്, എന്‍റെ
ഹൃദയം……

ഇവിടെ സ്പഷ്ടമാണ് ഞാന്‍ ഇല്ലാത്ത എന്‍റെ എന്ന് നാമകരണം ചെയ്യുന്ന വസ്തുക്കളാണ് ശരീരം. 

അപ്പോള്‍ ഈ ശരീരത്തിന്‍റെ ഉളളില്‍ ഇരുന്ന് ഞാന്‍ എന്ന് പറയുന്നത്
ആരാണ്? 

ഈ കണ്ണിലൂടെ ഞാന്‍ കണ്ടു,

 ചെവിയിലൂടെ ഞാന്‍ കേട്ടു,

 വായിലൂടെ ഞാന്‍ സംസാരിച്ചു…..

 ഈ ഞാന്‍ ആരാണ്?

പഞ്ചതത്വ നിര്‍മിതമായ നശ്വരമായ ശരീരമല്ല ഞാന്‍.

 ഈ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന, കര്‍മ്മം ചെയ്യിപ്പിക്കുന്ന അവിനാശിയായ, മരണമില്ലാത്ത, നശിക്കാത്ത ഊര്‍ജ്ജ കണമാണ് ഞാന്‍.

ഭാരതീയര്‍ ഇതിനെ ആത്മാവ് എന്ന് വിളിക്കുന്നു.

 ആത്മാവിന്‍റെ രൂപം ഈ ഭൗതികമായ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര അതി സൂക്ഷമമായ ഒരു പ്രകാശ ബിന്ദുവാണ്.

 ശിരസില്‍ ഇരു പുരികങ്ങള്‍ക്കുമിടയില്‍ തലച്ചോറിനകത്ത് വസിക്കുന്ന ഞാന്‍ ആത്മാവാണെന്ന ബോധം പൂര്‍വ്വ
ഭാരതീയര്‍ക്കു ഉണ്ടായിരുന്നു.

 ഇതിന്‍റെ സ്മൃതിക്കായാണ് ഭാരതീയര്‍ ഇന്നും
നെറ്റിത്തടത്തിലെ ഇരു പുരികങ്ങള്‍ക്കുമിടയില്‍ പൊട്ടു വെച്ച് അലങ്കരിക്കുന്നതും

 ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദം നാം ഈ പവിത്രമായ സ്ഥലത്ത് തൊടുന്നതും.

 ആത്മാവ് ശരീരത്തിലിരിക്കുമ്പോള്‍ ഈ കണ്ണിലൂടെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യും.

 ആത്മാവ് ഈ ശരീരത്തില്‍ നിന്ന് പോയി കഴിഞ്ഞാല്‍ ഈ ശരീരം നിശ്ചലമാകുന്നു.അഥവാ ശവമാകുന്നു.

 എല്ലാ കര്‍മ്മങ്ങളും ചെയ്യിപ്പിക്കുന്ന നിയന്ത്രിതാവായ ആത്മാവ് ഈ ശരീരത്തെ ഉപേക്ഷിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്.

 യഥാര്‍ത്ഥത്തില്‍ ആത്മാവിന്മ മരണമില്ല

 ഒരു ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ചു മറ്റൊന്നു സ്വീകരിക്കുന്ന ഒന്നിനെയാണ് മരണം എന്ന് പറയുന്നത്.

 ആത്മാവ് ഉപേക്ഷിച്ച പഞ്ചതത്ത്വ നിര്‍മിതമായ ശരീരം വീണ്ടും പഞ്ചതത്വങ്ങളിലേക്ക് തന്നെ പോകുന്നു.

 അതിനാല്‍ ഞാന്‍ ആത്മാവാണെന്ന അറിവ് സിദ്ധിച്ച ഒരു ആത്മജ്ഞാനിക്ക് ഒരിക്കലും മരണമില്ല, മരണഭയവും ഇല്ല

ശബരിമല തീര്‍ത്ഥാനടത്തിലെ നെയ്യ് തേങ്ങാ ആചാരം മനുഷ്യനെ ആത്മബോധത്തിന്‍റെ മൂന്നാം കണ്ണു തുറക്കുന്നതിന്‍റെയും ഈശ്വരീയ ജ്ഞാനം ആത്മാവില്‍ നിറക്കുന്നതിനെയും പ്രാധാന്യത്തെ കാണിക്കുന്നു.

Post a Comment

0 Comments