വളളിയാനിക്കാട്ടമ്മ

ത്യാഗരാജസ്വാമികളും നവവിധ ഭക്തിയും

{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}
ഭക്തിയെപ്പറ്റി പറയുകയാണെങ്കില്‍ ഭക്തി എന്നത് ഒന്‍പതു വിധത്തിലുണ്ട്. അവ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെയാണ്.

ശ്രവണം എന്നത് ഒന്നാമത്തെ ഭക്തിയാണ്. ഭഗവാനെ സ്തുതിക്കുക, ഭഗവല്‍കഥകള്‍ കേള്‍ക്കുക എന്നതെല്ലാം ശ്രവണം എന്നഭക്തിയില്‍പ്പെടുന്നു.  

മധ്യമാവതി രാഗത്തില്‍ ത്യാഗരാജസ്വാമികള്‍ രചിച്ച 'രാമ കഥാസുധാരസ' ഇതിനുദാഹരണമാണ്. ത്യാഗരാജ സ്വാമികളാല്‍ പൂജിക്കപ്പെടുന്ന നാരീരത്‌നമായ സീതാദേവി, ലക്ഷ്മണന്‍, ഭരതന്‍ എന്നിവരോടൊപ്പം പ്രശോഭിക്കുന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കഥയാകുന്ന അമൃതത്തെ പാനം ചെയ്യുന്നത് ഒരു സാമ്രാജ്യത്തെ തന്നെ ലഭിക്കുന്നതിന് തുല്യമാണ്.
{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}
കീര്‍ത്തനം എന്നത് രണ്ടാമത്തെ ഭക്തിയാണ്. ഭഗവാന്റെ നാമം പാടിപ്പുകഴ്ത്തുക എന്നതാണ് കീര്‍ത്തനം എന്ന ഭക്തി. ത്യാഗരാജസ്വാമികളുടെ ഖരഹരപ്രിയ രാഗ കൃതി 'പക്കാലനില ബഡി' ഇഷ്ടദേവതാ പ്രീതിക്ക് ഏതുതരത്തിലുള്ള സേവയാണ് ഉത്തമം എന്ന് സൂചിപ്പിക്കുന്നു. മനസ്സുകൊണ്ടുള്ള ധ്യാനമാണോ, വാക്കുകള്‍ കൊണ്ടുള്ള നാമജപമാണോ ഉത്തമമെന്നു ഭഗവാനോട് ചോദിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ രീതിഗൗളരാഗത്തിലുള്ള 'രത്‌നമാലികാചേ' ഇതിനുദാഹരണമാണ്.

സ്മരണം എന്നത് മൂന്നാമത്തെ ഭക്തിയാണ്.  ഭഗവല്‍രൂപത്തെ മനസ്സില്‍ ധ്യാനിക്കുക സദാസ്മരിക്കുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികള്‍ നാഗസ്വരാവലിരാഗത്തില്‍ രചിച്ച 'ശ്രീപതേ' എന്ന കൃതി ഇതിനുദാഹരണമാണ്.

പാദസേവനം എന്നത് നാലാമത്തെ ഭക്തിയാണ്. ഭഗവാന്റെ പാദപൂജ ചെയ്യുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ രഘുനായക എന്ന ഹംസധ്വനിരാഗം കൃതി ഇതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ തന്നെ 'ലേകനാനിന്നു 'എന്ന അസാവേരിരാഗം കീര്‍ത്തനത്തില്‍ ശ്രീരാമപാദം പൂജിക്കുമ്പോള്‍ ഞാന്‍ അതിയായ സന്തോഷം അനുഭവിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു.

അര്‍ച്ചനം എന്നത് അഞ്ചാമത്തെ ഭക്തിയാണ്. ഭഗവല്‍പാദത്തില്‍  പുഷ്പാര്‍ച്ചന ചെയ്യുന്നു എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ മായാമാളവഗൗളരാഗ കൃതി തുളസീ'ദളമുലചെ' ഇതിനുദാഹരണമാണ്. തുളസീമാഹാത്മ്യത്തെപ്പറ്റി  പ്രതിപാദിക്കുന്ന കൃതികളിലൊന്നാണിത്. വളരെക്കാലമായി ഞാന്‍ അങ്ങയെ തുളസിയില കൊണ്ടു സന്തോഷത്തോടുകൂടി പൂജിക്കുന്നു. എന്ന് ഈകൃതിയിലൂടെ പറഞ്ഞിരിക്കുന്നു.
{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}
വന്ദനം എന്നത് ആറാമത്തെ ഭക്തിയാണ്. നല്ല മനസ്സും വ്യക്തിത്വവും ഉണ്ടാകാന്‍ ഭഗവാനെ വന്ദിക്കുക. എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ 'വന്ദനമുരഘുനന്ദന' എന്ന ശഹാനരാഗകൃതി വന്ദനത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നതാണ്. കൂടാതെ അദ്ദേഹത്തിന്റെ തന്നെശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്നകൃതി ഈഭക്തിക്ക് ഉദാഹരണമാണ്.

ദാസ്യം എന്നത് ഏഴാമത്തെ ഭക്തിയാണ്. ഭഗവാന്റെ ദാസനാവുക അദ്ദേഹത്തെ സേവിക്കുക എന്നതാണ് ഈ ഭക്തി കൊണ്ട് ഉദ്ദേശിക്കുന്നത്. ത്യാഗരാജസ്വാമികളുടെ 'വിദമുസേയവേ' എന്ന ഖരഹരപ്രിയരാഗ കൃതി ഇതിന് ഉദാഹരണമാണ്.  
{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}
സഖ്യം എന്നത് എട്ടാമത്തെ ഭക്തിയാണ്. ഭഗവാനുമായി സൗഹൃദം സ്ഥാപിക്കുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ 'അമ്മരാവമ്മ' എന്ന കല്യാണി രാഗകൃതിയും, മാളവിരാഗത്തിലുള്ള 'നെനരുഞ്ജിനന്നു' എന്ന കൃതിയും ഇതിന് ഉദാഹരണമാണ്.

ആത്മനിവേദനം എന്നത് ഒന്‍പതാമത് ഭക്തിയാണ്. ഭഗവാനുള്ള സ്വയം സമര്‍പ്പണമാണ് ഈ ഭക്തി. മഹാബലിക്ക് വാമനനോടുള്ള ഭക്തി ഇതിന് ഉദാഹരണമാണ്. ത്യാഗരാജസ്വാമികളുടെ കാലഹരണമേലറ എന്ന ശുദ്ധസാവേരി രാഗകൃതിയില്‍ പുനര്‍ജ്ജന്മമില്ലാതാക്കുന്ന അങ്ങയുടെ പാദങ്ങളെ സേവിക്കുന്ന എന്റെ അടുത്ത് വരാന്‍ ഇത്രയും താമസിക്കുന്നതെന്തേ? യാതൊരുവിധ ഉപാധികളുമില്ലാതെ ഭഗവാനില്‍ സ്വയം സമര്‍പ്പിക്കുന്നതായാണ് ഈ കൃതിയിലൂടെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ രീതിഗൗളരാഗത്തിലുള്ള 'നന്നുവിടചി' എന്ന കൃതിയില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ ഭക്തിയാണ്. സൂര്യഭഗവാന്റെ സഹിക്കാന്‍ കഴിയാത്ത ചൂടില്‍ നിന്നു രക്ഷപ്പെട്ട് കല്പതെരുവിന്റെ തണലിലാണ് ഞാന്‍. അങ്ങയുടെ അംശമായ എന്റെ ഈശരീരത്തെ സ്വീകരിച്ച് സംരക്ഷിച്ചാലും. ഈകൃതി മറ്റൊരു ഉദാഹരണമാണ്.    
{വ}{ള്ളി}{യാ}{നി}{ക്കാ}{ട്ട}{മ്മ}
എല്ലാവിധ ഭക്തിഭാവങ്ങളും  തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ത്യാഗരാജസ്വാമികള്‍ ഒരു യഥാര്‍ത്ഥ നാദയോഗിയാണ്. ഒരു ക്ഷേത്രത്തില്‍ കയറുമ്പോള്‍  നാം നമ്മുടെ പാദരക്ഷകള്‍ അഴിച്ചുമാറ്റുന്നതുപോലെ, തന്റെ ഞാനെന്ന ഭാവവും അഹങ്കാരവും എല്ലാം അഴിച്ചു മാറ്റി തികച്ചും ശൂന്യമായ മനസ്സോടെ ഭഗവാനെ പ്രാപിക്കുന്ന ഒരുവനേ ഒരുയഥാര്‍ത്ഥ നാദയോഗിയാകാന്‍ കഴിയൂ.

വിശ്വചൈതന്യ സാരസ്വരൂപിണി! ശാശ്വത പ്രേമമാധുരീ വർഷിണി! വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! വള്ളിയാനിക്കാട്ടമ്മേ നമോസ്തുതേ!

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത്‌ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:

വളളിയാനിക്കാട്ടമ്മ

Post a Comment

0 Comments