തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ

തൃശ്ശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഡിസംബർ 8  ന്

തൃശ്ശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഡിസംബർ 8  ന് നടക്കും.

വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ (ഗുരുവായൂർ ഏകാദശി നാൾ) മാത്രമാണ് ഭക്തർ പുനർജനി നൂഴാൻ എത്തുന്നത്.

പരശുരാമൻറെ അഭ്യർത്ഥന പ്രകാരം വിശ്വകർമ്മാവ് നിർമ്മിച്ച ഗുഹയാണ് പുനർജനിയാണെന്നാണ് ഐതിഹ്യം. വൃതമെടുത്തു ഗുഹ നൂഴ്ന്നാൽ പുനർജന്മ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭക്തരെത്തുന്നത്.

ആയിരത്തിലേറെ പേർ വർഷംതോറും ഇവിടുത്തെ ചടങ്ങിൽ പങ്കെടുക്കും. വില്വാദ്രിനാഥ ക്ഷേത്രത്തിന് കിഴക്കുള്ള മലനിരകൾക്കിടയിൽ മൂന്നര കിലോമീറ്ററോളം ദൂരത്താണ് ഗുഹ.

വിശ്വാസികൾക്ക് സൗകര്യം ഒരുക്കാനായി ഗുഹയും പരിസരവും ദേവസ്വത്തിൻറെ നേതൃത്വത്തിൽ കാടുവെട്ടി വെടിപ്പാക്കി ഡിസംബർ 8  ന് പുലർച്ചെ ക്ഷേത്രത്തിൽനിന്ന് മേൽശാന്തിയെത്തി ഗുഹാമുഖത്ത് പത്മമിട്ടു പൂജയും നെല്ലിക്കയുരുട്ടലും നടത്തിയ ശേഷമാണു ചടങ്ങ്. ഒരു തവണ പുനർജനി നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടുമെന്നാണ് ഐതിഹ്യം.

നൂഴാനുള്ള ടോക്കൺ വിതരണം ഞായറാഴ്ച വൈകിട്ട് (ഡിസംബർ 7  ന് ) നാല്മണിക്ക് ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറിൽനിന്നും ലഭിക്കുന്നതാണ്.

Post a Comment

0 Comments