വീരാണിമംഗലം മഹാദേവക്ഷേത്രം

വീരാണിമംഗലം മഹാദേവക്ഷേത്രം

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് വടക്കുകിഴക്കായി തിങ്കൾക്കാടെന്ന എന്ന ഒരു സ്ഥലമുണ്ടായിരുന്നതായി പറയപ്പെടുന്നു .കേരളീയ സ്ത്രീകൾക്കിടയിൽ പ്രചാരം നേടിയിട്ടുള്ള ശീലാവതി നാലു വൃത്തത്തിൽ തിങ്കൾകാടിനെക്കുറിച്ച് പറയുന്നുണ്ട്. തിങ്കൾക്കാടാണ് എങ്ക കടായി പിന്നീട് മാറിയത്. തിങ്കളിനും അമ്പിളിക്കും ഒരർത്ഥമായതുകൊണ്ട് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല .ഏങ്കക്കാടിലുള്ള വീരാണിമംഗലം ക്ഷേത്രമാണ് പഴയകാലത്ത് അമ്പിളികാട് എന്ന പേരിലറിയപ്പെട്ടിരുന്നതത്ര!



വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനിൽ ബസ്സിറങ്ങി രണ്ട് കിലോമീറ്റർ കിഴക്കോട്ടു പോയാൽ പ്രകൃതിരമണീയമായ എങ്കക്കാട് ഗ്രാമത്തിൽ വീരാണിമംഗലം ക്ഷേത്രം കാണാം. അത് ശിവന്റെയും വിഷ്ണുവിന്റെയും (ശ്രീകൃഷ്ണൻ ) നരസിംഹമൂർത്തിയുടെയും കൂടിയുള്ളതാണ്. മൂന്നുപേർക്കും കാഴ്ചയിൽ തുല്യ പ്രാധാന്യം കാണുന്നു. എന്നാൽ പഴമക്കാർ സ്വയംഭൂവായ ശിവപ്രതിഷ്ഠ കൂടുതൽ പ്രാചീനത കൽപ്പിക്കുന്നത്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കുറയ്ക്കുവാനാണത്രേ രണ്ടുഭാഗത്തും വൈഷ്ണവ പ്രതിഷ്ഠകൾ പിന്നീട് ഉണ്ടായത്. മൂർത്തികൾ മൂവരും പടിഞ്ഞാട്ട് ദർശനമായി പരിലസിക്കുന്നു .

പ്രൗഢി കാണിക്കാൻ മതിൽകെട്ടോ ഗോപുരങ്ങളോ ധ്വജമോ ഒന്നുമില്ല .പ്രകൃതിയിൽ ലയിച്ച് വിശാലമായ വയലിന്റെയും കുളത്തിന്റെയും തീരത്ത് മൂന്ന് ശ്രീകോവിലുകൾ വിളങ്ങുന്നു .വടക്കേ അറ്റത്തുള്ളതാണ് നരസിംഹമൂർത്തിയുടെ. കാഴ്ചയിൽ ശ്രീകോവിലിനും നാലമ്പലത്തിനും തന്നെയാണ് നിർമ്മാണശൈലി വെച്ചുനോക്കുമ്പോൾ ഭംഗി കൂടുതലുള്ളത് .വട്ട ശ്രീകോവിലാണ് ഗർഭഗൃഹം ഉണ്ട്. നമസ്കാരമണ്ഡപവും വലുതാണ് .മുമ്പിലുള്ള ബലിക്കൽ പുരയിൽ വലിയ ബലിക്കല്ലുണ്ട്. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ചതുർബാഹുവാണ്. അതിനു തെക്കുഭാഗത്ത് ചുറ്റമ്പലത്തിന് പുറത്ത് പ്രത്യേകം ശ്രീകോവിൽ സ്വയംഭൂശിലയിൽ പരമശിവൻ സാന്നിധ്യമരുളുന്നു. പീoത്തിൽ നിന്നും ഒരടി ഉയരത്തിൽ ശില ഉയർന്നുനിൽക്കുന്നത് കാണാം. സ്വയംഭൂ പ്രതിഷ്ഠ പരശുരാമൻ നിർവഹിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ തെക്കു ഭാഗത്ത് കാണുന്ന വട്ട ശ്രീകോവിലിൽ മഹാവിഷ്ണു (ശ്രീകൃഷ്ണൻ ) പരിലസിക്കുന്നു. നരസിംഹമൂർത്തിയുടെ തിനേക്കാൾ വിഗ്രഹം ചെറുതാണ് .മുമ്പിൽ നമസ്കാര മണ്ഡപം ഉണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് അഭിമുഖമായി ഗണപതിയുടെ ഉപപ്രതിഷ്ഠയുണ്ട്. ക്ഷേത്രത്തിൽ മറ്റ് ഉപദേവന്മാരില്ല.പണ്ട് നാൽപ്പത്തിയൊന്ന് ഇല്ലക്കാരുടെതായിരുന്നുവത്രേ ക്ഷേത്രം. ഇന്ന് അവരിൽ ശേഷിക്കുന്നവരാണ് ഊരാളസ്ഥാനത്തുള്ളത്. അവർ ചേന്ദമംഗലത്ത് മന, വലിയ മന, ചെമ്പങ്ങനാട്ട് മന, എന്നിവരാണ് പന്തീരായിരം പറ നെല്ലും പണവും പാട്ടം ലഭിച്ചിരുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കാണുന്ന മൂന്നുനില കെട്ടിടം ആ സമൃദ്ധിയുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നു. തിരുവോണം ഉട്ടും ശിവരാത്രിയും അഷ്ടമിരോഹിണിയും ആഘോഷിക്കുന്നു. മൂന്ന് പൂജയുണ്ട് .തന്ത്രി പുലിയന്നൂർ ആണ്. ക്ഷേത്രസങ്കേതത്തിന് ഏകദേശം മൂന്നേക്കർ വിസ്തീർണ്ണമുണ്ട്. ക്ഷേത്രക്കുളവും പത്തായപ്പുരയും സമ്പന്നമായ ഒരു ദേശ ക്ഷേത്രത്തിന്റെ ചരിത്രമുറങ്ങുന്ന സ്മാരകമായി നിലകൊള്ളുന്നു.

Post a Comment

0 Comments