ഭഗവാനെ ഭക്തിയോടെ നിരന്തരം പൂജിക്കുന്നവരും ഭഗവാനെ പൂജിക്കാത്തവരും തമ്മിലുള്ള വ്യത്യാസം

*ഭഗവാനെ ഭക്തിയോടെ നിരന്തരം പൂജിക്കുന്നവരും ഭഗവാനെ പൂജിക്കാത്തവരും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് വിവരിക്കുന്നത്.*

*നമ്മളുടെ ഈ ജീവിതം സഫലമാവണമെങ്കിൽ നമ്മൾ എല്ലാവരും ഒരു കടൽ -സംസാര സാഗരം- കടന്ന് മറുകരയെത്തണം.*

*ആദ്യം നമുക്ക് ഭഗവാനെ ഒട്ടും പൂജിക്കാത്തവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നോക്കാം*

*ഇവർക്ക് ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടാവും നല്ല വീട് നല്ല ജോലി നല്ല സുഖസൗകര്യങ്ങൾ ഇങ്ങനെ പോകുന്നു ഇവരുടെ ജീവിതം.*  *(ഞാൻ എല്ലാ പണക്കാരുടെയും കാര്യമല്ല പറയുന്നത്.   പണക്കാരായ നല്ല ഭക്‌തർ ഉണ്ടാകാം....  അങ്ങനുള്ളവർ സാദരം ക്ഷെമിക്കുക*)

*ഇനി നമുക്ക് ഭഗവാനെ സദാ സമയവും ഭക്തി പൂർവ്വം ഭജിക്കുന്നവരുടെ ജീവിതം എങ്ങനെയാണെന്ന് നോക്കാം.*

*ഇവർക്ക് എപ്പോഴും ഭഗവാൻ പല വിധത്തിലുള്ള സങ്കടങ്ങൾ  ഇടയ്ക്കിടെ കൊടുത്തു കൊണ്ടിരിക്കും.*

*സാമ്പത്തിക നില വളരെ കുറവായിരിക്കും.   ചെറിയതോതിലുള്ള വയറുവേദന,  നടുവേദന, മുട്ടുവേദന ഇങ്ങനെയുള്ള ചെറിയ ചെറിയ അസുഖങ്ങൾ കൂടെക്കൂടെ വന്നുകൊണ്ടിരിക്കും*

*നമുക്ക് അതിൽ വളരെ ചുരുക്കം ചിലരെ പരിചയപ്പെടാം ഭഗവാൻ കൃഷ്ണന്റെ പിതാവും മാതാവുമായ വാസുദേവരും ദേവകിയും കാരാഗൃഹത്തിൽ കിടന്ന് കഷ്ടപ്പാട് അനുഭവിച്ചില്ലെ.*

*രാമന്റെ പിതാവായ ദശരഥ മഹാരാജാവ് പുത്രദുഃഖത്താൽ മരിക്കേണ്ടി വന്നില്ലേ.*

*ഭഗവാന്റെ ഭക്തനായ കുചേലൻ ഒരുപാട് കാലം ദാരിദ്ര്യ ദു:ഖം അനുഭവിച്ചില്ലേ*

*ഇവരെല്ലാം ഭഗവാന് ഏറ്റവുമധികം ഇഷ്ടമുള്ള ഭക്തന്മാരാണ്*

*ഇനി മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയത്തിൽ പറയുന്ന ഭാഗം നോക്കാം*

*ഭഗവാനെ കൃഷ്ണാ അങ്ങ് അങ്ങയെ ഒരു തവണ പോലും പൂജിക്കാത്ത വർക്ക് പല വിധത്തിലുള്ള സുഖ സൗകര്യങ്ങൾ നൽകുന്നു*

*മറിച്ച് അങ്ങയെ ഭക്തിപൂർവ്വം പൂജിക്കുന്നവർക്ക് സങ്കടങ്ങളും ദുരിതങ്ങളും അങ്ങ് നൽകുന്നു.*

*പ്രിയ സുഹൃത്തുക്കളേ നിങ്ങളിൽ പലരും ഭഗവാനോട് അങ്ങേയറ്റം ഭക്തിയുണ്ടെന്ന് എനിക്കറിയാം.   നിങ്ങളിൽ പലരും മേൽപ്പറഞ്ഞ കാര്യങ്ങൾ അനുഭവിക്കുന്നുണ്ടാകും*

*നിങ്ങൾ നിത്യവും ഭഗവാനെ സേവിക്കുന്ന വരാണെങ്കിൽ നിങ്ങൾക്കും ഇതുപോലെ കഷ്ടപ്പാടും ദുരിതവും ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്*

*ഭഗവാന് അങ്ങേയറ്റം നിങ്ങളെ ഇഷ്ടമാണെന്ന് ധരിച്ചുകൊള്ളുക.*

⚜ *നമുക്ക് വില്വമംഗലത്തെ പറ്റിയുള്ള ഒരു കഥനോക്കാം .*⚜

*ഒരിക്കൽ വില്വമംഗലത്തിന് സഹിക്കാൻ കഴിയാത്ത വയറു വേദന വന്നു.   അങ്ങനെയിരിക്കെ ഒരുദിവസം വില്യമംഗലം ഭഗവാനെ കണ്ടപ്പോൾ ഭഗവാനെ കൃഷ്ണ ഈയിടയായി എനിക്ക് വല്ലാത്ത വയറുവേദന ഇപ്പോഴത് കൂടെ കൂടെ വരുന്നുണ്ട്, അങ്ങ് വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് ഈ വേദന ഇല്ലാതാക്കാൻ പറ്റും.*

*അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോൾ ഭഗവാൻ അത് കേൾക്കാത്ത ഭാവത്തിൽ നിന്നതേയുള്ളൂ.    ഇങ്ങനെ പലതവണ പറഞ്ഞപ്പോഴും ഭഗവാൻ മറുപടി അരുളിച്ചെയ്തില്ല.*

*അതിനാൽ സ്വാമിയാർ തന്റെ പ്രിയ സുഹൃത്തും ദക്ഷിണാമൂർത്തി ഭക്തനുമായ ശിവാംഗൾ എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു.*

*ആ യോഗീശ്വരൻ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാർ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു.     പിന്നെ ഒരു ദിവസം സ്വാമിയാർ തന്റെ ദീനം ഭേദമായ വിവരം ഭഗവാൻ പ്രത്യക്ഷമായപ്പോൾ അറിയിച്ചു.    അപ്പോൾ ഭഗവാൻ ഇങ്ങനെ പറഞ്ഞു വില്വമംഗലം ഞാൻ ഈ ജന്മം കൊണ്ട് തീർക്കാൻ വിചാരിച്ചതായിരുന്നു.*

*പക്ഷേ അങ്ങത് മൂന്ന് ജന്മം കൂടിയാക്കി.   വില്വമംഗലം എന്നെ ആര് എങ്ങനെ ശരണം പ്രാപിക്കുന്നുവോ അവരെല്ലാം വളരെ സുകൃതം ചെയ്തവരാണെന്ന് മനസ്സിലാക്കുക.*

*അൽപ്പം വിഷമങ്ങളും സങ്കടങ്ങളും ഉണ്ടാവുമെങ്കിലും അവരുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുക്കുന്നതാണ്*

*ഈ ജീവിതത്തിൽ ഉണ്ടാവുന്ന സുഖ ദുഃഖങ്ങളെല്ലാം സഹിച്ച് അവർ എന്നിൽ എത്തിച്ചേരുന്നു.*

*നേരെമറിച്ച് എന്നെ  ഭജിക്കാത്തവർക്ക് പിന്നെയും പിന്നെയും പലപല നീചജന്മങ്ങളിൽ ജനനവും മരണവും തുടർന്നുകൊണ്ടേയിരിക്കും*

*അത് ചിലപ്പോൾ മരങ്ങൾ ആകാം പക്ഷികളാകാം മൃഗങ്ങളാവാം കൃമിയാവാം.   അങ്ങേക്ക് ഈ ജന്മത്തിൽത്തന്നെ മോക്ഷപ്രാപ്തി വരുത്താൻ വേണ്ടിയാണ് ഞാൻ അങ്ങയുടെ പ്രാർത്ഥന കേൾക്കാതിരുന്നത്*

*അങ്ങേക്ക് ഇനി മൂന്ന്ജന്മം കൂടി ജനിക്കേണ്ടി വരും.   മൂന്നാമത്തെ ജന്മത്തിൽ അങ്ങ് എന്നിൽ എത്തിച്ചേരും.*

*ഇത്രയും പറഞ്ഞ് ഭഗവാൻ മറഞ്ഞു.   ഇതു കേട്ടപ്പോൾ സ്വാമിയാർക്ക് വല്ലാത്ത വിഷമം ആയി ഇനിയുള്ള മൂന്ന് ജന്മങ്ങളിൽ താൻ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലകുളത്തൂർ ഭട്ടതിരിയോട് ചോദിച്ചു.*

*അതിന് മറുപടിയായി ഭട്ടതിരി,  അങ്ങ് മൂന്നാമത്തെ ജന്മത്തിൽ ഒരു തുളസിയായിട്ട് ജനിക്കും അന്ന് അങ്ങേക്ക് സായൂജ്യ കിട്ടുകയും ചെയ്യും പിന്നെ സംസാര ദുഃഖം അനുഭവിക്കേണ്ടി വരില്ല.*

*ഭട്ടതിരി പറഞ്ഞതു പോലെ തന്നെ  സ്വാമിയാർക്ക് പിന്നെ മൂന്ന് ജന്മങ്ങൾ കൂടി ഉണ്ടായി*

*സ്വാമിയാർ മൂന്നാമത്തെ ജന്മത്തിൽ തുളസിയായിട്ട് ജനിച്ചത് ഒരു വിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൽനിന്നു തീർഥമൊലിച്ചു വീഴുന്ന ഓവിങ്കലായിരുന്നു.   ഒരു ദിവസം  ശാന്തിക്കാരൻ കുളിച്ച് വന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാർത്താനായി ഭാവിച്ചപ്പോൾ തുളസി കാണായ്കയാൽ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി*

*അപ്പോൾ ഓവിന്റെയടുത്തു ചെറുതായി ഒരു തുളസി നില്ക്കുന്നത് കണ്ടു.*

*അതിന്റെ ഒരില എടുക്കാനായി ചെന്ന് പറിച്ചപ്പോൾ അത് വേരോടുകൂടി പറിഞ്ഞു പോന്നു.   അതുകണ്ട് മണ്ഡപത്തിൽ ജപിച്ചു കൊണ്ടിരുന്ന ഒരു  ബ്രാഹ്മണൻ അത്  മുഴുവൻ ബിംബത്തിൽ ചാർത്തിയിരിക്കണം എന്നു പറയുകയും ശാന്തിക്കാരൻ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോട് കൂടി ചേർന്നു പോവുകയും ചെയ്തു.......*

*പ്രിയ സുഹൃത്തുക്കളേ ഭഗവാനേ പൂജിക്കുന്നവർക്ക് അല്പം കഷ്ടപ്പാടുകളും  ചെറിയ ചെറിയ രോഗങ്ങൾ ഉണ്ടാവുമെങ്കിലും അല്പം വൈകിയാണെങ്കിലും അവരുടെ ഏതാഗ്രഹവും  ഭഗവാൻ സാധിച്ചുകൊടുക്കും.*

*ഈശ്വരനെ പൂജിക്കാത്തവർ നമ്മൾ മേൽപറഞ്ഞ സംസാര സാഗരം എന്ന കടൽ പകുതി വരെ വേഗത്തിൽ നീന്തും.   നടുകടലിൽ എത്തിയാൽ അവിടെ മുങ്ങാൻ തുടങ്ങും*

*നേരെ മറിച്ച് ഭഗവാനെ സേവിക്കുന്നവർ പതുക്കെ പതുക്കെ നീന്തി മറുകര താണ്ടും.*

*ഈശ്വര ഭക്തൻമാർക്ക് പിന്നീട് ഇങ്ങോട്ട് തിരിച്ച് വരാൻ കഴിയാത്തതു കൊണ്ട് നമ്മൾ അനുഭവിക്കാനുള്ളത് എല്ലാം അനുഭവിച്ച് ഇവിടെ നിന്ന് യാത്രയാകുകയാണ്.*

Post a Comment

0 Comments