ഭഗവദ് ഗീത

അർജുനന്റെ അന്വേഷണത്തിൽ നിന്നുണ്ടായ അഗാധമായ ഗവേഷണബുദ്ധി, ചിന്ത, മനനം എന്നിവയിൽ നിന്നാണ് ഭഗവദ് ഗീത ജന്മംകൊണ്ടത്.

ഗീതയെപ്പോലെ പ്രാധാന്യമുള്ള ഒന്നായി മഹാഭാരതം തെളിയിക്കപ്പെട്ടിട്ടില്ല. മഹാഭാരതം സംഭവിച്ചു, ഒരു പരിസമാപ്തിയിൽ എത്തിച്ചേർന്നു. ഒരു പരിസമാപ്തിയിൽ എത്തിച്ചേരുക എന്നത് ഗീതയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്.  മഹാഭാരതം ഒരു സംഭവമായിരുന്നു, കാലം കടന്നു പോകുമ്പോൾ അതു നമ്മുടെ സ്മരണകളിൽ നിന്ന് മാഞ്ഞുപോയിക്കൊണ്ടിരിക്കും. സത്യത്തിൽ ഗീത മഹാഭാരതത്തിലൂടെ ജന്മം കൊണ്ടതുകൊണ്ടു മാത്രമാണ് മഹാഭാരതം നമ്മുടെ സ്മരണകളിൽ അവശേഷിക്കുന്നതു എന്നതാണ് വസ്തുത. അതല്ലെങ്കിൽ അത് ഓർക്കാൻ പോലും അർഹതയില്ലാത്തതായിരുന്നു.

ലോകത്തിലെല്ലായിടത്തുമായി ആയിരക്കണക്കിനു യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. മൂവ്വായിരം വർഷങ്ങളിലായി മനുഷ്യൻ പതിനാലായിരം യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ സാധാരണ നിലയ്ക്ക് ഒരു യുദ്ധം .....ശരി തന്നെ, അത് ചരിത്രത്തിലെ വേറൊരു അടിക്കുറിപ്പായി മാറുന്നു.  ഗീത എങ്ങനെ ആയാലും യുദ്ധത്തെക്കാൾ കൂടുതൽ പ്രാധാന്യമാർന്നതും മഹത്തായതുമായ ഒരു സംഭവമായി മാറി. മഹാഭാരതം കൊണ്ടല്ല ഗീത ഇന്ന് ഓർമ്മിക്കപ്പെടുന്നത്.  ഗീത കൊണ്ടാണ് മഹാഭാരതം ഇന്ന് ഓർമ്മിക്കപ്പെടുന്നത്.

അതിനാൽ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ മൂല്യമുള്ളത്, ചിന്തകൾക്കും ആശയങ്ങൾക്കുമാണെന്ന് നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംഭവങ്ങൾ ഉണ്ടാകുന്നു, പിന്നീടവ ചവറ്റു കോട്ടയിലേക്ക് തള്ളപ്പെടുന്നു.  പക്ഷെ ചിന്തകളും ആശയങ്ങളും സുസ്ഥിരമായ ഒരു സാന്നിധ്യമായി മാറുന്നു. സംഭവങ്ങൾ അത്യന്തികമായി മരിക്കുന്നു. എന്നാൽ ചിലത് സജീവമായിരിക്കുന്നെങ്കിൽ അതിനു കാരണം ആ സംഭവത്തിന്റെ മധ്യത്തിൽ ചൈതന്യവത്തായ ചില ചിന്തകൾ പ്രത്യക്ഷപ്പെടുന്നതു കൊണ്ടാണ്. അപ്പോഴവക്ക് ശാശ്വതജീവിതം ലഭിക്കുന്നു. 
- ഓഷോ

കാപ്പാട് : വാട്സാപ്പ്

Post a Comment

0 Comments