സംഭവിച്ചതെല്ലാം നല്ലതിന്....?

ഭഗവത്‌ ഗീതാ സന്ദേശം എന്നപേരിൽ "സംഭവിച്ചതിനെല്ലാം നല്ലതിനു" എന്നു പറഞ്ഞ്‌ അമ്പലനടകളിലും വീടുകളിലും മറ്റും സ്റ്റിക്കർ പോലുള്ള സന്ദേശങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നതുകാണാം. എന്നാൽ അത്‌ ഗീതാസന്ദേശമാണോ എന്നു ചോദിച്ചാൽ അല്ല എന്നുതന്നെയാണു ഉത്തരം.

"സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,
നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു?
നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.

ഭഗവത്‌ ഗീതാ സന്ദേശം എന്നപേരിൽ പ്രചരിക്കുന്ന വാക്കുകളാണ് മേൽ പറഞ്ഞത്. എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ആർക്കെങ്കിലും ഭഗവദ് ഗീതയിൽ നിന്ന് തിരഞ്ഞെടുത്ത് കാണിക്കാൻ പറ്റുമോ? ഇല്ല! കാരണം അങ്ങിനെ ഒരു ശ്ലോകം അതിലില്ല!.... അപ്പോൾ ഭഗവദ് ഗീതയെ മോശമായി ചിത്രീകരിച്ച് ജനങ്ങളിൽ അതിനെപ്പറ്റിയുള്ള ബഹുമാനം കളയുക ഈ കുതന്ത്രമല്ലേ അതിന് പിന്നിൽ?
ഇനി അതിന്റെ സത്യാവസ്ഥ നോക്കാം

"സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,
ഗീത ഉപദേശിക്കാനുള്ള കാരണം എല്ലാവർക്കും അറിയാമല്ലോ! സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ ഗീതയുടെ ആവശ്യം എന്താണ് ?
സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ അന്ന് പാണ്ഡവർ അനുഭവിച്ചതെല്ലാം നല്ലതിനായിരിക്കണമല്ലോ! ചതിയിലൂടെ കള്ളച്ചൂതിൽ തോറ്റതും, തുടർന്നുള്ള വനവാസവും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഒക്കെ നല്ലതിനായിരിക്കണമല്ലോ!

ആധുനിക കാലഘട്ടത്തിലാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതും ഇന്നും അതിന്റെ ദുരന്തം അവർ. അനുഭവിക്കുന്നതും നല്ലതിനായിരിക്കണം. സൗമ്യ, ജിഷ തുടങ്ങിയവരരെ പീഡിപ്പിച്ച് കൊന്നത് നല്ലതിനാണോ? വിഷ്ണു പ്രണവിന്റെ ആത്മഹത്യ നല്ലതിനായിരുന്നോ? ഭീകരപ്രവർത്തനം നല്ലതിനാണോ? അപ്പോൾ ധർമ്മം അധർമ്മം എന്നിവ നോക്കേണ്ടതില്ലല്ലോ! അധർമ്മം വർദ്ധിക്കുമ്പോൾ എന്തിനാണ് അവതാരങ്ങൾ ആവിർഭവീക്കുന്നത്?

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ! ഇങ്ങിനെ പറയുമ്പോൾ അവതാരത്തിന്റെ ആവശ്യമില്ല കോടതിയുടെ ആവശ്യവും ഇല്ലല്ലോ! ആരെങ്കിലും ഉപദ്രവിച്ചാലും ഈ തത്വപ്രകാരം നല്ലതിനാണല്ലോ! അപ്പോൾ നിങ്ങൾ എന്തിന് നീതീ തേടി കോടതിയെ സമീപിക്കണം? തികച്ചും കർമ്മയോഗത്തിന് എതിരാണ് ഇത്! സംഭവിക്കുന്നതെല്ലാം നല്ലതിനാണെങ്കിൽ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയല്ലോ! എന്നാൽ മടി പിടിച്ച് വെറുതെ ഇരിക്കുന്നതിനെ ഗീത എതിർക്കുകയാണ് ചെയ്യുന്നത്!....
നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു?
നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.
തികച്ചും    തെറ്റായ. പരാമർം!
ഈ ഭഗവദ് ഗീത എന്ന് പറയുന്നത് സ്ഥലം കൈവശമുള്ളതിന്റെ ആധാരമാണ് എന്നാണോ ഇവർ കരുതുന്നത്? എങ്കിൽ ശരിയാകും ഇന്നലെ വേറൊരുത്തന്റെ ആയിരുന്നല്ലോ?
ഇവിടെലസ്ഥലക്കച്ചവടത്തിന്റെ കാര്യമല്ലല്ലോ പറയുന്നത്!
ഇന്ന് എനിക്കുള്ളതെല്ലാം മുൻ ജന്മങ്ങളിൽ ഞാൻ ചെയ്ത കർമ്മഫലങ്ങളാണ്! അത് മറ്റാരുടേയും ആയിരുന്നില്ല! ഇനി അത് ആരുടേയും ആകാനും കഴിയില്ല! ഓരോരുത്തർക്കും അവനവന്റെ കർമ്മ ഫലമാണ് ലഭിക്കുന്നത്! അത് ആരുടേയും കയ്യിൽ ഉള്ളതായിരുന്നില്ല ഇനി ആർക്കും അത് ലഭിക്കുകയും ഇല്ല കാരണം എനിക്കുള്ളത് എന്റെ മുൻജന്മ കർമ്മഫലം ആണ്!

ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുമ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത്  ഇവിടെ വിഷയമേയല്ല.  ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്.  ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.

എന്താണ് കർമ്മം
നമ്മുടെ കർമ്മേന്ദ്രിയങ്ങളിലൂടെ ബഹിർഗമിക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്ന മനോഭാവത്തെയാണ് വാസ്തവത്തിൽ കർമ്മമെന്ന് വിളിക്കുന്നത്.  നിങ്ങൾ എന്തു ചെയ്തു എന്നല്ല. ഏത് മനോഭാവത്തോടെ ചെയ്തു എന്നതാണ് കർമ്മത്തിന്‍റെ രേഖയായി സൂക്ഷിക്കപ്പടുക. ഒരു കത്തികൊണ്ട് ഒരാളുടെ ഉദരം കുത്തികീറുന്ന പ്രവൃത്തി ഉദാഹരണമായി എടുത്തു നോക്കൂ. അത് ഒരു വൈദ്യൻ ചെയ്യുകയാണെങ്കിൽ നല്ല കർമ്മമെന്നും ഒരു കൊലപാതകി ചെയ്യുകയാണെങ്കിൽ ദുഷ്ടകർമ്മമെന്നും പറയും. വൈദ്യൻ ജീവൻ രക്ഷിക്കാനായും കൊലപാതകി ജീവൻ എടുക്കാനായും ഒരേകർമ്മത്തെ ആശ്രയിക്കുന്നു. അഥവാ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചാലും വൈദ്യന്‍റെ കർമ്മം സത്കർമ്മം തന്നെയാണ്. എന്തുകൊണ്ടെന്നാൽ വധിക്കുവാൻ ഉദ്ധേശം വെച്ചിട്ടല്ല വൈദ്യൻ ആ കർമ്മം ചെയ്തത്. എന്നാൽ മറുവശത്ത് കുത്തേറ്റ വ്യക്തി രക്ഷപ്പെട്ടാലും കൊലപാതകി ചെയ്തത് ഹിംസ തന്നെയാണ്. ചെയ്യുന്ന കർമ്മങ്ങൾ നിഴലുപോലെ ആത്മാവിനെ പിൻതുടരുന്നു. അതൊരു കർമ്മ ഫലമായോ സംസ്കാരമായോ ചുമക്കേണ്ടി വരുന്നു. കർമ്മത്തിന്‍റെ രഹസ്യം മനസ്സിലായവർ തന്നിൽ നിന്നും മോശകർമ്മങ്ങൾ ഉണ്ടാകാതിരിക്കുവാൻ സദാ ജാഗരൂകരായിരിക്കും.

കർമ്മവും കർമ്മഫലവും
ന്യൂട്ടന്‍റെ മൂന്നാം ചലനനിയമത്തിൽ ഓരോ ക്രിയകൾക്കും ഉണ്ടാവുന്ന തതുല്യമായ പ്രതിക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് കോസ് ഏന്‍റ് ഇഫക്റ്റ് സിദ്ധാന്തത്തിലും പറയുന്നു. എന്നാൽ ഇതെല്ലാം ഭൌതീക ലോകത്തിലെ ചലനങ്ങളെ ക്കുറിച്ചു മാത്രമെ വിശദീകരിക്കുന്നുള്ളൂ. മനുഷ്യന്‍റെ ബോധതലത്തിൽ നടക്കുന്ന ചലനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് മനസ്സിലാക്കുന്നവർക്കു മാത്രമെ കർമ്മവും കർമ്മ ഫലവും എന്താണെന്ന ബോധ്യമാകൂ. ചുരുക്കി പറയുകയാണെങ്കിൽ വിശ്വത്തിൽ നന്മയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ചിന്തകളും വാക്കുകളും കർമ്മങ്ങളും സത്കർമ്മശ്രേണിയിലും ദുഃഖവും അശാന്തിയും പരത്തുന്നവ ദുഷ്കർമ്മ ശ്രേണിയിലും പെടുന്നു. സത്കർമ്മങ്ങളുടെ ആധാരം ആത്മീയ ഗുണങ്ങളും ദുഷകർമ്മങ്ങളുടെ ആധാരം അവഗുണങ്ങളുമാണ്.
ഞാൻ ചെയ്യാത്ത ഒരു കർമ്മത്തിന്‍റെയും ഫലം ഞാൻ അനുഭവിക്കേണ്ടാതായിട്ടില്ല. അതുപോലെ ഞാൻ ചെയ്തൊരു കർമ്മത്തിന്‍റെ ഫലം അനുഭവിക്കാതെ രക്ഷപ്പെടുവാനും സാധിക്കില്ല. ചിലപ്പോൾ അതിന് ജന്മങ്ങൾ പിന്നിടേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കുന്ന ഒരാൾക്ക് ആകസ്മികമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്യാനാകും. അവർ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിയായി ആരുടെ നേർക്കും വിർൽ ചൂണ്ടില്ല. നമ്മൾ ചിന്തിക്കുന്ന നീതിയും വിധിയുമെല്ലാം കാല്പനികമാണ്. എന്നാൽ പ്രപഞ്ചം വിധിക്കുന്ന വിധിയും അതിന്‍റെ ആധാരമായിരിക്കുന്ന നീതിയും അനശ്വരമായ കർമ്മനിയമം മനസ്സിലാക്കിയവർക്കു മാത്രമെ തിരിച്ചറിയുവാൻ കഴിയൂ. ഭൂതകാലത്തിൽ ഞാൻ ചെയ്ത കർമ്മങ്ങൾക്ക് വർത്തമാന സമയത്തിൽ അനുഭവിക്കേണ്ടി വരുന്നതു പോലെ ഇപ്പോഴത്തെ എന്‍റെ കർമ്മങ്ങൾ എന്‍റെ ഭാവിയെ സ്വാധീനിക്കും. അതെന്‍റെ വിധിയായി പരിണമിക്കും.

കർമ്മം നല്ലതാക്കാനുള്ള വിധി
ചിന്തയെന്ന അച്ചിൽ വാർക്കുന്ന രൂപങ്ങളാണ് കർമ്മങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിന്തയെന്ന വിത്തിൽ നിന്നും മുളക്കുന്ന വൃക്ഷമാണ് കർമ്മം. കർമ്മത്തെ നല്ലതാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അല്പം കൂടെ എളുതായ കാര്യമാണ് ചിന്തകളെ ശുദ്ധീകരിക്കുക എന്നത്. ഗുണമേൻമയുള്ള ചിന്തകളുടെ ഉടമസ്ഥനു മാത്രമെ നല്ല കർമ്മങ്ങൾ ചെയ്യുവാൻ കഴിയൂ. ചിന്തകളിൽ ശ്രദ്ധ വെക്കുന്നവനെ യോഗീ എന്നു വിളിക്കുന്നു. ഒരു രാജയോഗി ഒരു ദിവസം എനിക്കെന്തു നേട്ടമുണ്ടായി എന്നതിൽ ഉപരി  ഒരു ദിവസത്തിൽ എത്ര സത്കർമ്മങ്ങൾ (ചിന്തകൾ) സൃഷ്ടിച്ചു എന്നതിലായിരിക്കും ശ്രദ്ധ കൊടുക്കുക.
ഇന്നുവരെ ചെയ്ത കർമ്മങ്ങളെക്കുറിച്ച് ചിന്തിച്ചു വ്യസിനിക്കാതെ ഇനി ചെയ്യാനുള്ളതിനെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരാകാതെ ഇപ്പോൾ ഞാനെന്തു ചെയ്യണം. എന്നതിൽ ഉറച്ചു നിൽക്കുന്നവർ തന്നെയാണ് രാജയോഗീ.

ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങള്‍
- ഭഗവത്‌ഗീത പഠിച്ചവന് ജീവിതത്തില്‍ ഒരിക്കല്‍ പോലും സമാധാനം നഷ്‌ടപ്പെടുകയില്ല. ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്.

1. ഒന്നിനയും ഭയക്കാതിരിക്കുക
മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ ശ്രീ കൃഷ്‌ണന്‍ തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ഒരു സാധാരണ മനുഷ്യനോ പട്ടാളക്കാരനോ നേതാവോ ഒരിക്കല്‍ പോലും തങ്ങളുടെ സമ്പത്തിനെക്കുറിച്ചോ പദവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഭയക്കുന്നില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരമാകും.

2. ഒന്നിനെയും സംശയിക്കാതിരിക്കുക
ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍ എന്നത്. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. അതേസമയം, അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിര്‍ദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.

3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക
ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക
എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക
ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള പാതയല്ല. കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതും സൌഹൃദങ്ങള്‍ ഉപേക്ഷികുന്നതും ഒരിക്കലും ആത്മീയജ്ഞാനത്തിനുള്ളതോ നിത്യമായ സമാധാനത്തിനു വേണ്ടിയുള്ളതോ ആയ മാര്‍ഗമല്ല. ലൌകികലോകത്ത് ജീവിക്കുമ്പോള്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പൂര്‍ണ സമര്‍പ്പണത്തോടെ അവനവനില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്യുക. ലൌകികമായതെല്ലാം ഉപേക്ഷിച്ചിട്ടും അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് ഒരാളുടെ പരാജയമാണ്.

6. പരംപൊരുളിനെ തിരിച്ചറിയുക
ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്. സര്‍വ്വവ്യാപിയായ ഈശ്വരനെ തിരിച്ചറിയുക എന്നതാണ് മനസ്സിന്റെയും ആത്മാവിന്റെയും സന്തോഷം എന്നു പറയുന്നത്.

7. സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല
നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. എന്നാല്‍, കണ്ണാടി തെളിമയുള്ളതല്ലെങ്കില്‍ അതില്‍ തെളിയുന്ന പ്രതിബിംബം മങ്ങിയതും തെളിമയില്ലാത്തതും ആയിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. എല്ലാത്തിനോടും സമചിത്തത പാലിക്കുക
ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല. ധ്യാനം ശീലിക്കുന്ന ഒരാള്‍ക്ക് എല്ലാ സങ്കടങ്ങളെയും മറികടക്കാന്‍ കഴിയും. ശരിയായ ഉറക്കവും ശരിയായ ഭക്ഷണവും ശീലമാക്കുക.

9. കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക 
കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. ശരീരം എന്നത് നശ്വരമാണ്; ആത്മാവ് ആണ് അനശ്വരം
ഒരു കഷണം വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല.

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments