വിഷ്ണു സഹസ്രനാമസ്തോത്രം

*_വിഷ്ണു സഹസ്രനാമസ്തോത്രം_*
⚛⚛⚛⚛⚛⚛⚛

   (ഒന്നാം ദിവസം)

*_ഓം വിശ്വം വിഷ്ണുർവഷട്കാരോ_*
*_ഭൂത ഭവ്യഭവത് പ്രഭു:_*
*_ഭൂതകൃദ് ഭൂതഭൃത് ഭാവോ_*
*_ഭൂതാത്മാ ഭൂത ഭാവന:_* (1)

*_പൂതാത്മാ പരമാത്മാ ച_*
*_മുക്താനാം പരമാഗതി:_*
*_അവ്യയ: പുരുഷസ്സാക്ഷീ_*
*_ക്ഷേത്ര ജ്ഞോ/ക്ഷര ഏവ ച_* (2)

_1-വിശ്വം = ജഗത്തു തന്നെയായിരിക്കുന്ന ആൾ. അഥവാ ബ്രഹ്മം_

_2-വിഷ്ണു  = എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവൻ.സർവ്വവ്യാപി._

_3 -വഷട്കാര: = യാതൊരാളെ ഉദ്ദേശിച്ച് യജ്ഞം ചെയ്യുന്നുവോ ആ ആൾ._

_4-ഭൂതഭവ്യഭവത്പ്രഭു: = ഭൂതം ,ഭാവി, വർത്തമാനം എന്നീ മൂന്ന് കാലങ്ങളുടെയും പ്രഭു ._

_5-ഭൂതകൃത് = ( സൃഷ്ടികർത്താവിന്റെ രൂപത്തിൽ) ഭൂതങ്ങളെ സൃഷ്ടിക്കുന്നവൻ._

_6- ഭൂതഭൃത് = ഭൂതജാലങ്ങളെ ഭരിക്കുന്നവൻ അഥവാ പാലിക്കുന്നവൻ_

_7- ഭാവ: = പ്രപഞ്ചരൂപത്തിൽ ഭവിക്കുന്നവൻ_

_8- ഭൂതാത്മാ = എല്ലാ ഭൂതങ്ങളുടെയും ആത്മാവായി (അന്തർ യാമിയായിരിക്കുന്നവൻ)_

_9- ഭൂതഭാവന: = ഭൂതങ്ങളുടെ സൃഷ്ടിയും പോഷണവും ചെയ്യുന്നവൻ_

_10 - പൂതാത്മാ = പരിശുദ്ധമായ സ്വഭാവത്തോടു കൂടിയവൻ അഥവാ, പരിശുദ്ധനും ആത്മാവുമായിട്ടുള്ളവൻ_

_11. പരമാത്മാ = ശ്രേഷ്ഠനും ആത്മാവും ആയിരിക്കുന്നവൻ അഥവാ പരമാത്മാവ്._

_12-മുക്താനാം പരമാഗതി: = മുക്തന്മാരായവർക്ക് ശ്രേഷ്ഠമായ ഗതിയായിട്ടുള്ളവൻ_

_13 - അവ്യയ: = നാശമോ വികാരമോ ഇല്ലാത്തവൻ._

_14- പുരുഷ :=പുരത്തിൽ അതായത് ശരീരത്തിൽ ശയിക്കുന്നവൻ അഥവാ ജീവാത്മാവായിരിക്കുന്നവൻ._

_15-സാക്ഷീ = തന്റെ ദിവ്യജ്ഞാനദൃഷ്ടിയാൽ എല്ലാം കാണുന്നവൻ._

_16- ക്ഷേത്രജ്ഞ: = ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവൻ._

_17 -അക്ഷര: =ക്ഷരം അതായത് നാശം ഇല്ലാത്തവൻ_

🕉🌷🌹🕉🌷🌹🕉

*വിഷ്ണുസഹസ്രനാമം*
*തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി ജി*

തയ്യാറാക്കിയത് -         
അനിതാ നാരായണൻ
                                                       
*🙏 ഓം നമോ നാരായണായ 🙏*

        *ഹരി ഓം*

കടപ്പാട് - വാട്സാപ്പ്

Post a Comment

0 Comments