മഹാവിഷ്ണുവിന്റെ നാലുകൈകളുടെ ആധിദൈവികമായ അർത്ഥം

ആധിദൈവികമായ അർത്ഥത്തിൽ ഈ നാലു കൈകളും അവയിലെ ആയുധങ്ങളുമെന്തെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. ആധിദൈവികമായ അർത്ഥത്തിൽ വിഷ്ണു സൂര്യനാണെന്ന് മുൻ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്. 

*1. #സുദർശനം*

സൂര്യൻ കാരണം ഉണ്ടാകുന്ന കാലചക്രമാണ് സുദർശനചക്രം. സൂര്യനുള്ളതുകൊണ്ടാണ് നമുക്ക് ഋതുക്കളും ഉത്തരദക്ഷിണ അയനങ്ങളുമൊക്കെ ഉണ്ടാകുന്നത്.

*2. #ശംഖ്*

സൂര്യൻ തന്നെയാണ് വെള്ളത്തെ ബാഷ്പീകരിച്ചു മേഘമാക്കുന്നതിന് കാരണം. ഇടിയെ നാം മേഘനാദമെന്നാണ് പറയുക. ഈ മേഘനാദമാണ് ശംഖ്.

*3. #ഗദ*

സൂര്യനും ഗ്രഹങ്ങളും പരസ്പരം ആകർഷിക്കുകയും ഭ്രമണം ചെയ്യുകയും മറ്റും ചെയ്യുന്നത് സൗരയൂഥത്തിനകത്തുള്ള നിയമവ്യവസ്ഥ കൃത്യമായതുകൊണ്ടാണ്. ഈ നിയമവ്യവസ്ഥയാണ് ഗദ.

*4. #താമര*

 സൂര്യനും താമരയും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണ്. സൂര്യൻ കാരണമാണ് ഈ ഭൂമിയിൽ എല്ലാവിധത്തിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത്. ഈ ഐശ്വര്യങ്ങളുടെ പ്രതീകമാണ് താമര. ഐശ്വര്യങ്ങളുടെ പ്രതീകമായാണല്ലോ താമരയെ പാരമ്പര്യമായി പറഞ്ഞു വരുന്നത്.

സൂര്യന്റെ കിരണങ്ങളെ സംസ്കൃതത്തിൽ ഭുജം അഥവാ ബാഹു എന്നു വിളിക്കുന്നു. "നാലുപാടുമുള്ള ദിശകളെ അതിന്റെ കിരണങ്ങൾ വ്യാപിച്ചിരിക്കുന്നതിനാൽ ചതുർബാഹുവാകുന്നുസൂര്യൻ" എന്നൊരു പ്രസ്താവം തന്നെയുണ്ട് സംസ്കൃതത്തിൽ. അതുവഴി സൂര്യനും ചതുഭുജനാണ്. 

*എട്ടു കൈകളുടെ രഹസ്യമെന്ത് ?*

ചിലയിടങ്ങളിൽ വിഷ്ണുവിന് എട്ടു കൈകളുണ്ടെന്ന് വിവരിക്കുന്നതുകാണാം. ഭാഗവതത്തിൽ ഗരുഡനുമേൽ എട്ടുകൈകളോടുകൂടിയിരിക്കുന്ന വിഷ്ണുവിനെക്കുറിച്ചു വർണ്ണനയുണ്ട്.

ശംഖം, ചക്രം, തുടങ്ങിയവയിൽ കീരീടകുണ്ഡലങ്ങളോടുകൂടിയവയും വിഷ്ണുസുഭൂഷിതനായി ഇരിക്കുന്നു എന്നു പറഞ്ഞത് കാണാം. എന്നാൽ മഹാഭാരതത്തിലാകട്ടെ പത്തു കൈകളുള്ള വിഷ്ണുവിനെകുറിച്ചാണ് (അനുശാസപർവ്വം 147) പറഞ്ഞിട്ടുള്ളത്, ഇവിടെ വിഷ്ണുവിന് ദശാബാഹു എന്നാണു പറഞ്ഞിട്ടുള്ളത്. ഇതിനു കാരണം അതീവ രസകരമാണ്. സാധാരണഗതിയിൽ ദിശകളെക്കുറിച്ചു സൂചിപ്പിക്കുമ്പോൾ നാല്, എട്ട്, പത്ത് എന്നിങ്ങനെയാണ് പറഞ്ഞുവരാറുള്ളത്.

നാലു ദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് (നാലുകൈകൾ) 
എട്ടു ദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, ആഗ്നേയം, നൈഋത്യം, വയവ്യം, ഈശാനം (ഇവ ഉപദേശികളാണ്. അങ്ങനെ വിഷ്ണുവിന് എട്ട് കൈകൾ).

പത്തുദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, ആഗ്നേയം, നൈഋത്യം, വയവ്യം, ഈശാനം, ഊർധ്വാദിക് (മുകളിൽ), ധ്രുവ ദിക് (താഴെ).

ഇങ്ങനെ നാല് ദിക്കുള്ളപ്പോൾ വിഷ്ണു അഥവാ സൂര്യൻ ചതുർബാഹുവാണ്. എട്ടു ദിക്കുള്ളപ്പോൾ അഷ്ടബാഹുവാണ് സൂര്യനായ വിഷ്ണു. പത്തു ദിക്കുള്ളപ്പോൾ വിഷ്ണു ദശബാഹുവാണ്.....

Post a Comment

0 Comments