ദാനം

ഒരിക്കൽ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു, കൃഷ്ണാ.. ഞാനും എന്റെ കയ്യിൽ ഉള്ളതെന്തും ദാനം ചെയ്യാറുണ്ട്. അതിൽ യാതൊരു മടിയും വിചാരിച്ചിട്ടില്ല. പിന്നെന്താണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ?

കൃഷ്ണൻ ഒന്ന് ചിരിച്ചു. എന്നിട്ട് അർജ്ജുനനെ കൂട്ടി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ തന്റെ ദൈവികശക്തിയാൽ ആ മല സ്വർണ്ണമാക്കി മാറ്റി.

എന്നിട്ട്, അർജ്ജുനനോട് പറഞ്ഞു. അർജ്ജുനാ.. ഈ മല നിന്റെയാണ്. നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും... ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം. ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും.

അർജ്ജുനൻ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി. ആളുകളെ വരി നിർത്താനും നിയന്ത്രിക്കാനും ഒക്കെ സൈനികർ വന്നു. ആകെ ബഹളമയം തന്നെ.

ഭക്ഷണം പോലും കഴിക്കാതെ അർജ്ജുനൻ പണി എടുത്തിട്ടും അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല. കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു. ഇനി എന്ത് ചെയ്യും ? മല എനിക്ക് തിരികെ തരുന്നോ?

അർജ്ജുനൻ പറഞ്ഞു. എടുത്തോളൂ കൃഷ്ണാ. എനിക്ക് ഇനി വയ്യ..
കൃഷ്ണൻ ഉടൻ തന്നെ ആളയച്ച് കർണ്ണനെ വരുത്തി. അർജ്ജുനനോട് പറഞ്ഞത് തന്നെ കർണ്ണനോടും പറഞ്ഞു.

ദൂരെ സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നത് കൃഷ്ണനും അർജ്ജുനനും കർണ്ണനും കാണാം. പക്ഷെ, കർണ്ണൻ പതറിയില്ല. നേരെ മുന്നോട്ട് വന്ന് ജനങ്ങളോട് പറഞ്ഞു.

ഇതാ, കൃഷ്ണൻ എനിക്ക് തന്ന ഈ സ്വർണ്ണമല. അത് നിങ്ങളുടെതാണ്. എടുത്തുകൊള്ളുക.

ദാനം പൂർത്തിയാക്കി കർണ്ണൻ തിരിഞ്ഞു നടന്നപ്പോൾ സൂര്യൻ മെല്ലെ മെല്ലെ സമുദ്രത്തിൽ താഴ്ന്ന് തുടങ്ങി, പുത്രനെ കുറിച്ചുള്ള അഭിമാനത്തോടെ.

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. കണ്ടില്ലേ, ഇതാണ് നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം. നീ ദാനം ചെയ്യുമ്പോൾ നിന്റെ സ്വത്താണ് ദാനം ചെയ്യുന്നത് എന്ന വിചാരത്തോടെ ചെയ്യുന്നു. കർണ്ണൻ ദാനം ചെയ്യാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ സ്വത്ത് മറ്റാരുടെയോ ആയിക്കഴിഞ്ഞു.

ഇവിടെയും ,നാം എന്ത്. അനുഭവിക്കുന്നുവോ അത് ഈശ്വര ന്ടെഈശ്വരന്റെ താണെന്ന ,ഭാവത്തിൽ കൈകാര്യം ചെയ്യുകയാണെങ്കിൽ അതിനു അതിന്റെതായ ഫലം ലഭിക്കും ....അല്ലാതെ, ഞാൻ, എന്റെ, എന്ന ഭാവമാണെങ്കിൽ .... ഗതി ... അധോഗതി ...

ഇനി ഈ കഥയിൽ പറയുന്ന , അര്ജുനനാകണോ ,കർണ്ണൻ ആകണോ എന്ന് നമുക്കോരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്

Post a Comment

0 Comments