തുങ്കനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്

തുങ്കനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്

     ലോകത്തിൽ വച്ച് ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണ് തുങ്കനാഥ് ക്ഷേത്രം.. ഉത്തരാഘണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം വർഷത്തിലേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

#ഐതീഹ്യം....
മഹാഭാരത യുദ്ധം കഴിഞ്ഞു വ്യാസ മഹർഷിയുടെ നിർദേശ പ്രകാരം പാണ്ഡവന്മാർ പ്രായശ്ചിത്തം ചെയാൻ ഗുപ്ത കാശിയിൽ എത്തിയപ്പോൾ ശിവൻ, അവരെക്കണ്ടു അവിടെ നിന്നും ഓടി ഒരു കാളയുടെ രൂപത്തിൽ ഹിമാലയത്തിൽ മേഞ്ഞു നടന്നു എന്നും, ആ കാളയെ കണ്ടു ശിവനാണെന്നു തിരിച്ചറിഞ്ഞ പാണ്ഡവന്മാർ അഞ്ചുപേരും അഞ്ചു സ്ഥലത്തു പിടിച്ചു കാളയെ ഉയർത്താന് ശ്രമിച്ചെന്നും, അങ്ങനെ ഹിമാലയത്തിൽ അഞ്ചു സ്ഥലങ്ങളിൽ കാളയുടെ ശരീര ഭാഗങ്ങൾ പൊങ്ങി വന്നുവെന്നുമാണ് ഐതിഹ്യം…. ഈ അഞ്ചു സ്ഥലങ്ങളിൽ ഉള്ള ക്ഷേത്രങ്ങളെ ആണ് പഞ്ച കേതാരങ്ങൾ എന്നറിയപ്പെടുന്നത് … ഇതിൽ മൂന്നാം സ്ഥാനത്താണ് തുങ്ക നാഥിലുള്ള ശിവക്ഷേത്രം…. ലോകത്തിലെ പൂജ നടക്കുന്ന ശിവ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് ഇത്…. സമുദ്ര നിരപ്പിൽ നിന്നും 12,073 അടി ഉയരത്തിലാണ് ഈ ക്ഷേത്രം… ശൈത്യ കാലത്ത്, ഡിസംബർ 20 മുതൽ- മാർച്ച്‌ 20 വരെ എല്ലാ വർഷവും ക്ഷേത്രം അടച്ചിടും… ഇവിടെ നിന്നു നോക്കിയാൽ കേധർ നാഥ്, ത്രിശൂൽ, പാഞ്ചാലി, നന്ദാദേവി, , തുടങ്ങിയ പർവതങ്ങൾ കാണാം… 

Post a Comment

0 Comments