ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവുംദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം.ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെസുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ് ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തിതെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ.
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട് നഗരത്തിലെ കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളത്തെ ആലുവദേശം ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
*പേരിനു പിന്നിൽ*
സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്.... അപ്പോൾ ഹനുവിൽ (താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.
*മാതാപിതാക്കൾ*
അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.
*പ്രാർത്ഥനാ ശ്ലോകങ്ങൾ*
യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം[2]
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി (ശരണം പ്രപദ്യേ എന്നും പ്രചാരത്തിലുണ്ട്)
ബുദ്ധിർബലം യശോധൈര്യം നിർഭയത്വം അരോഗത അജാട്യം വാക്പടുത്വം ച ഹനുമദ് സ്മരണാദ് ഭവേത്
*അഞ്ജന*
പുരാണങ്ങളിലേയും രാമായണത്തിലേയുംകഥാപാത്രമായ ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു. കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.
അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.
അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെകൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
*ഹൈന്ദവ വിശ്വാസത്തിൽ*
കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവവിശ്വാസം.
ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതിഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.
*ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം*
ആലത്തിയൂർ ക്ഷേത്രത്തിൽ
ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ടയിലൂടെ ചാടുന്ന ഇവിടെ കുട്ടികളെയും കാണാം
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന്അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ്മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെഅവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.വ. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻകാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട്സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽനിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
*ഐതിഹ്യം*
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കുപോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
*ഈശ്വരചൈതന്യംനിറഞ്ഞ ആഞ്ജനേയന്‍*
ഗുരുവിനെ ചോദ്യം ചെയ്യാതെ അനുസരിക്കലും കര്‍ശനമായ ബ്രഹ്മചര്യവുമാണ് ജീവിത വിജയത്തിന്റെ രഹസ്യം. സേവനത്തിന്റെ മാതൃകയും പൗരുഷത്തിന്റെ ധീരതയും നിറഞ്ഞ ഉത്തമ മാതൃകയാണദ്ദേഹം.
*ഹനുമാര്‍ സ്വാമിയെ ഭജിച്ചാല്‍*
ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കും.
*മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികള്‍*. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.
സര്‍വകലാവല്ലഭനായിരുന്നിട്ടും ഗുരുവിന്റെ മുന്നില്‍ വെറും ദാസ്യസ്വഭാവം. തന്റെ മുന്നില്‍ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു. 'ശരീരബോധത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍. (ദൈ്വതം). ജീവബോധത്തില്‍ ഞാന്‍ അങ്ങയുടെ അംശം (വിശിഷ്ടാദൈ്വതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദൈ്വതം) ഇത്ര മനോഹരമായി ദൈ്വത, വിശിഷ്ടാദൈ്വത, അദൈ്വതങ്ങളെ മറ്റാര്‍ക്ക് വര്‍ണ്ണിക്കാനാകും. അമ്മാവനായ ജാംബവാന്‍ പ്രചോദനവും പ്രേരണയും നല്‍കിയപ്പോള്‍ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് 'ദൃഷ്ടാ സീതാ (കണ്ടേന്‍ സീതയെ)' എന്ന ആശയവിനിമയത്തിന്റെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.
ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാന്‍ പച്ച മരുന്നിനായി പര്‍വ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കര്‍ശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേല്‍ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാല്‍ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യന്റെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തില്‍ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.
മറ്റെല്ലാം അതിനുമുന്നില്‍ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികള്‍ കൈവരിച്ചേ നമുക്കല്പമെങ്കിലും മുന്നോട്ടുപോകാന്‍ പറ്റൂ. നാം പരിശുദ്ധരായാല്‍, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ അശുദ്ധശക്തികള്‍ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാല്‍ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാള്‍ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.
അപ്പോഴേ തിന്മയുടെ ഈ ശക്തികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകര്‍ക്കാന്‍ പറ്റൂ. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന്‍സ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിര്‍ഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങള്‍ നമ്മിലെത്താന്‍ ഹനുമത് സ്മരണം സഹായിക്കും. ഒരിക്കല്‍ വിവേകാനന്ദസ്വാമിജി പറഞ്ഞു: 'ഹനുമാന്‍ സ്വാമിയെ നിങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം.
ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.
ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.
ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.
ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.
ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്.
തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.
ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.
ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.
താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.
തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.
ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നിത്യവും ജപിക്കുക.
സപ്ത ചിരഞ്ജീവികളിൽ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനൂമാൻ സ്വാമി . ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിച്ചാൽ ഫലം ഏറെയാണ്.
ഹനൂമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തന്നെ ശത്രുദോഷങ്ങൾ അകലും. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ,അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനൂമാൻസ്വാമിയെ വണങ്ങിയാൽ ദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.
ഹനൂമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാലസമർപ്പണം. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനൂമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനൂമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. വെറ്റിലമാല സമർപ്പിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയവും സമൃദ്ധിയുമാണ് ഫലം. നെയ്‌വിളക്ക് സമർപ്പിക്കുന്നതും ഉത്തമമാണ്. രോഗദുരിതങ്ങൾ തീരാൻ തുളസിമാലസമർപ്പണം ഉത്തമമത്രേ .കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാവുന്നതാണ്.
ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ക്ഷേത്രദർശനം നടത്തി പ്രാർഥിച്ചാൽ സർവവിധ ദോഷങ്ങളും അകന്ന് സർവകാര്യജയം സാധ്യമാകും. ചൊവ്വ ,വ്യാഴം, ശനി എന്നിവ ഹനൂമാന് പ്രാധാന്യമുള്ള ദിനങ്ങളാണ്.
ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനൂമാൻസ്വാമി
ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താൽ തൊഴിൽ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനൂമാനെ പ്രാർഥിക്കുന്നത് ഉത്തമമാണ് .രാമഭക്തനായ ഹനൂമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം .
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ."
ഈ മന്ത്രം ക്ഷേത്രദർശനവേളയിൽ ഭക്തിയോടെ ജപിക്കുന്നത് തൊഴിൽ തടസ്സം നീങ്ങാൻ ഉത്തമമാണ്. ഹനുമത്പ്രീതി നേടിയ ഭക്തന് വീര്യം, ഓജസ്സ് ,ബുദ്ധികൂർമ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം .
ഹനൂമൽ സ്തുതി
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്
(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)
0 Comments