അമ്പലപ്പുഴക്ഷേത്രത്തിന്റെ പടിഞ്ഞാറെനട

ആണ്ടില്‍ 355 ദിവസങ്ങളിലും അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനട അടഞ്ഞു തന്നെ കിടക്കുന്നു.ഉത്സവം ഉള്ള 10 ദിവസവും 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പള്ളിപ്പാനയുടെ 15 ദിവസവും മാത്രമാണ് പടിഞ്ഞാറെനട തുറക്കാറ്.ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ വാങ്ങിയ പാറയില്‍കൊച്ചുമേനോന്‍ എന്ന ചെമ്പകശ്ശേരിയിലെ മന്ത്രിയുടെ പ്രാര്‍ത്ഥനയാണ് പടിഞ്ഞാറെനട സ്ഥിരമായി അടയാന്‍ കാരണം എന്നൊരു ഐതീഹ്യം നിലവിലുണ്ട്.പാറയില്‍ മേനോനും മണക്കാട്ടംപ്പള്ളി മേനോനും ചെമ്പകശേരിയുടെ മന്ത്രിമാരായിരുന്നു.മണക്കാട്ടംപള്ളി മേനോന്‍റെ ഭവനത്തിനുമുന്നില്‍ കുളംകുഴിച്ചു മണക്കാട്ടംപള്ളിയെ വെള്ളത്തിലാക്കുമെന്ന് പാറയില്‍മേനോനും അങ്ങനെയുണ്ടായാല്‍ ആ കുളത്തില്‍ പാറയില്‍മേനോനെ കെട്ടിത്താക്കുമെന്ന്‍ മണക്കാട്ടംപള്ളിമേനോനും വാതുവെച്ചു എന്നാണ് കഥ.രാജാവിനെ സ്വാധീനിച്ച് മണക്കാട്ടംപള്ളി വാതുക്കല്‍ മുപ്പതിനായിരം കുടുംബങ്ങള്‍ക്ക് കുടുംബങ്ങള്‍ക്ക് കുളിച്ച്തൊഴുന്നതിനായി 10 ഏക്കര്‍ വിസ്തൃതിയില്‍ പുത്തൻകുളം എന്ന പേരില്‍ ഒരു കുളം പാറയില്‍മേനോന്‍ കുഴിപ്പിച്ചു.പകരമായി 100 പറ നിലം ആമയിടയില്‍ മണക്കാട്ടംപള്ളിക്ക് നല്‍കി.ഇതിന് പകരം വീട്ടാനായി ചെമ്പകശ്ശേരി രാജ്യം ശത്രുക്കള്‍ക്ക് ഒറ്റികൊടുക്കുന്നതിനായി പാറയില്‍മേനോന്‍ അയല്‍രാജ്യങ്ങലുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന്‍ മണക്കാട്ടംപള്ളി മേനോന്‍ രാജാവിനെ ധരിപ്പിക്കുകയും രോക്ഷകുലനായ രാജാവ് പാറയില്‍ മേനോനെ പുലിക്കൂട്ടില്‍ ഇട്ടു കൊല്ലുവാന്‍ വിധിച്ചു എന്നുമാണ് കഥ.ശിക്ഷ നടപ്പാക്കുന്നതിനായി കൊണ്ടുപോകുന്നവഴി “ഞാന്‍ ചെയ്ത കുറ്റത്തിന്‍റെ നേരും നേരുകേടും അമ്പലപ്പുഴക്കണ്ണാ നീ അറിയേണമേ” എന്ന്‍ പാറയില്‍ മേനോന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു എന്നും, അന്ന്‍ ക്ഷേത്രത്തിലെ പാല്‍പ്പായസം കരിഞ്ഞുപോവുകയും പടിഞ്ഞാറെനട തന്നത്താന്‍ വലിഞ്ഞടഞ്ഞു എന്നുമാണ് വിശ്വാസം.

Post a Comment

0 Comments